UPDATES

വിപണി/സാമ്പത്തികം

സിന്തൈറ്റ് സമരം; ജീവനക്കാരുടെ ഭാര്യമാര്‍ക്കുനേരെ ചാണകമെറിഞ്ഞെന്ന് ആരോപണം

തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിലുള്ള മാനേജ്മെന്റിന്റെ എതിര്‍പ്പും പകപോക്കലുമാണ് പ്രശ്നങ്ങളുടെ കാരണമെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു

കോലഞ്ചേരി സിന്തൈറ്റ് ഫാക്ടറിയില്‍ നടക്കുന്ന സി.ഐ.ടി.യു സമരത്തില്‍ സംഘര്‍ഷം. ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് പിന്തുണയുമായി വന്ന ഭാര്യമാര്‍ക്ക് നേരെ സമരക്കാര്‍ ചാണകമെറിഞ്ഞതായാണ് ആരോപണം. ഇതിനിടെ തങ്ങളെ സമരക്കാര്‍ പിടിച്ചുതള്ളി എന്നും ജീവനക്കാരുടെ ഭാര്യമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരുന്നെങ്കിലും സംഘര്‍ഷം തടയാനായില്ല.

ജീവനക്കാരുടെ വേതനം 240 രൂപയില്‍ നിന്നും 315 രൂപയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഇടപെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയ ഏഴുപേരെ പ്രതികാര നടപടിയെന്നോണം സ്ഥലം സ്ഥലം മാറ്റിയതായി ആരോപിച്ചാണ് സിഐടിയു സമരം തുടങ്ങിയത്.

ഇന്നലെ സിന്തൈറ്റ് മാനേജ്മെന്റിനെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിലുള്ള മാനേജ്മെന്റിന്റെ എതിര്‍പ്പും പകപോക്കലുമാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

നേരത്തെ തൊഴിലാളി സമരത്തില്‍ പ്രതിഷേധിച്ചു കേരളം വിടുമെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീറ്റ് മാനേജിങ്ങ് ഡയറക്ടര്‍ വിജു ജേക്കബ് പറഞ്ഞിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കേരളം വിടുമെന്ന് ഭീഷണി മുഴക്കിയ സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റിനെതിരെ മുഖ്യമന്ത്രി; തൊഴിലാളികളോട് പകപോക്കുന്നു

ഇടതു തൊഴിലാളി സമരം; കേരളം വിടാനൊരുങ്ങി സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍