UPDATES

വിപണി/സാമ്പത്തികം

ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് വാണിജ്യ മന്ത്രാലയം ആലോചിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുളള ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. അഭ്യന്തര ഉരുക്ക് ഉല്‍പാദന കമ്പനികളെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി നിയന്ത്രണ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തിരുമാനം.

ചൈനക്ക് പുറമെ, ദക്ഷിണ കൊറിയ, ദക്ഷിണ ആഫ്രിക്ക, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണ നികുതി ചുമത്തിയിട്ടുണ്ട്.

അഞ്ചു വര്‍ഷത്തേക്കാണ് നിയന്ത്രണ നികുതി ചുമത്തുക. അതെസമയം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് വാണിജ്യ മന്ത്രാലയം ആലോചിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍