UPDATES

വിപണി/സാമ്പത്തികം

‘വിദ്യാഭ്യാസ വായ്പ’ എഴുതിത്തള്ളൽ എങ്ങനെ?

വായ്പ മുഴുവനായി സർക്കാർ എഴുതിത്തള്ളുന്നതല്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി കേരള സർക്കാർ 900 കോടി രൂപയുടെ പദ്ധതി ഏപ്രിൽ 2017 ലാണ് പ്രഖ്യാപിച്ചത്. ആർക്കൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാവുക, വായ്പയെടുത്ത മുഴുവൻ തുകയും എഴുതിത്തള്ളുമോ തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ട്.  കൂടാതെ, വിദ്യാഭ്യാസ വായ്പ സർക്കാർ മുഴുവനായിത്തന്നെ എഴുതിത്തള്ളുമെന്നും അല്പമെങ്കിലും തിരിച്ചടച്ചാൽ ആനുകൂല്യമൊന്നും ലഭിക്കില്ല എന്നും മറ്റുമുള്ള തെറ്റിധാരണകൾ രക്ഷാകർത്താക്കൾക്കിടയിൽ പോലും നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  ഈ കുറിപ്പ്.

പ്രസ്തുത പദ്ധതിയിൽ രണ്ടു തരത്തിലുള്ള ഇളവുകളാണ്   പ്രഖ്യാപിച്ചിട്ടുള്ളത്

1. കിട്ടാക്കടമായി
തരം തിരിക്കാത്ത 9 ലക്ഷം രൂപ വരെയുള്ള വായ്പകൾ 

01/04/2016 നു മുൻപ് കോഴ്സ് പൂർത്തിയാക്കി തിരിച്ചടവു തുടങ്ങിയ, കിട്ടാക്കടമായി തരം തിരിക്കാത്ത വായ്പകൾക്ക് താഴെ കൊടുത്തിരിക്കുന്ന പ്രകാരം സർക്കാർ വിഹിതം ലഭ്യമായിരിക്കും.

*90 ദിവസത്തിലേറെയായി തിരിച്ചടവു മുടങ്ങിക്കിടക്കുന്ന വായ്പകളാണ് കിട്ടാക്കടമായി തരം തിരിക്കപ്പെടുന്നത്.

2. കിട്ടാക്കടങ്ങൾ 

01/04/2016 നു മുൻപ് കിട്ടാക്കടമായി തരം തിരിക്കപ്പെട്ട 9 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പദ്ധതിയുടെ ഭാഗമായി വായ്പാതുകയുടെ 60% വരെ സർക്കാർ സഹായമായി ലഭിക്കുന്നതാണ്. ഇതിനായി വിദ്യാർത്ഥി 40% തുക മുൻകൂറായി വായ്പയിൽ അടയ്ക്കേണ്ടതുണ്ട്. പദ്ധതിയുടെ ഗുണഭോക്താവാകുന്നതിന് നേഴ്സിംഗ് ഒഴികെയുള്ള കോഴ്സുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ തന്നെയായിരിക്കണം അഡ്മിഷൻ ലഭിച്ചത് എന്ന നിബന്ധനയുണ്ട്. മാനേജ്മെന്റ് ക്വാട്ടയിലാണ് അഡ്മിഷനെങ്കിലും നേഴ്സിംഗിനു മാത്രം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്.

വായ്പ മുഴുവനായി സർക്കാർ എഴുതിത്തള്ളുന്നതല്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കുക. വായ്പയുടെ പരമാവധി 60 ശതമാനം മാത്രമാണ് സർക്കാർ സഹായമായി ലഭിക്കുന്നത്.

സീക്രട്ട് പിൻ: ഒരു സഹായമായി തോന്നുമെങ്കിലും വായ്പയെടുത്തയാളുടെ CIBIL സ്കോർ കുറയുന്നതിനും  റിപ്പോർട്ട് പ്രതികൂലമാവുന്നതിനും വായ്പയെഴുതിത്തള്ളൽ കാരണമായേക്കാം. CIBIL റിപ്പോർട്ട് പ്രതികൂലമെങ്കിൽ ഭാവിയിൽ ഭവന-വാഹന വായ്പകൾ  പോലും ലഭ്യമാവാതെ വരാനിടയുണ്ട്.   ഈ വസ്തുത ബാങ്ക് മാനേജരുമായി സംസാരിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം എഴുതിത്തള്ളൽ നടപടികളിലേക്ക് കടക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍