UPDATES

വിപണി/സാമ്പത്തികം

ജി എസ് ടി: ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നു

വാങ്ങല്‍ ശേഷി നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് ഓഹരി വിപണികളെ നഷ്ടത്തിലാക്കിയിരിക്കുന്നത്

ഒറ്റ സേവന നികുതി (ജി എസ് ടി) യിലേക്ക് മാറിയത്തോടെ രാജ്യത്തെ പല മേഖലകളെയും പ്രതികൂലമായി ബാധിച്ചിരിക്കുക. ജി എസ് ടി നടപ്പില്‍ വന്നത്തോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തുകയാണ്. രാജ്യത്തെ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. നിലവില്‍ സെന്‍സെക്സ് 150 പോയന്റ് നഷ്ടത്തിലാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ്.

വാങ്ങല്‍ ശേഷി നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് ഓഹരി വിപണികളെ നഷ്ടത്തിലാക്കിയിരിക്കുന്നത്. ജൂലൈയില്‍ പി.എം.ഐ 45.9 ആണ്. ജൂണിലത് 53.1 ആയിരുന്നു. ജി എസ് ടി നടപ്പലായിട്ടും അതിന് കുറിച്ചുള്ള ധാരണയില്ലായ്മയും ആശങ്കകളുമാണ് പി.എം.ഐയില്‍ ഇടിവ് വരുത്തിയത്.

ഏഷ്യന്‍ വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. താല്‍ക്കാലിക ആശ്വാസത്തിനായി ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നില്ല. കോള്‍ ഇന്ത്യ, ഭെല്‍, എസ്ബിഐ തുടങ്ങിയവ നഷ്ടപ്പട്ടികയില്‍ മുന്നില്‍ നില്‍കുമ്പോള്‍ ലൂപ്പിന്‍, ടി.സി.എസ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലാണ്.

നിലവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം തുടരുകയാണ്. ആറ് പൈസ കൂടി 63 രൂപ 64 പൈസയിലാണ് വിനിമയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍