UPDATES

വിപണി/സാമ്പത്തികം

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കാര്യമായ കുറവ്

ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്നുള്‍പ്പടെ ഫെബ്രുവരിയില്‍ 20,083 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്.

മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് കൂറവ് .5,122 കോടി രൂപയാണ് ഫെബ്രുവരിയില്‍ നിക്ഷേപയെത്തിയത്. അതെസമയം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീമിലെത്തിയ(ടാക്സ് സേവിങ് ഫണ്ട്)നിക്ഷേപത്തിലും കാര്യമായ കുറവാണ് ഈ വര്‍ഷം ഉണ്ടായത്.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍്ടാക്സ് സേവിങ് ഫണ്ടില്‍ എത്തിയത് 1,174 കോടി രൂപയാണ്. 26 ശതമാനമാണ് കുറവ്. ഇതിനുമുമ്പ് മ്യൂച്വല്‍ ഫണ്ട് ജനുവരിയില്‍ 24 മാസത്തെ താഴ്ന്ന നിലാവരത്തില്‍ ഫണ്ട് നിക്ഷേപം എത്തിയിരുന്നു. 6,158 കോടി രൂപയായിരുന്നു ജനുവരിയിലെ നിക്ഷേപം.

അതുപോലെ തന്നെ ഡെറ്റ് ഫണ്ടുകളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. 4,214 കോടി രൂപയുടെ നിക്ഷേപമാണ് പുറത്തേയ്ക്കുപോയത്. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്നുള്‍പ്പടെ ഫെബ്രുവരിയില്‍ 20,083 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍