UPDATES

സയന്‍സ്/ടെക്നോളജി

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍: അന്വേഷണം നേരിടുമ്പോഴും ഫേസ്ബുക്ക് കമ്പനിയുടെ ലാഭം ഉയരുന്നു

സാമൂഹ്യമാധ്യമങ്ങള്‍ എങ്ങനെയാണ് നുണപ്രചാരണം നടത്തുന്നതെന്ന വിഷയം യുഎസ് രാഷ്ട്രീയത്തില്‍ കൊടുക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപ്പെട്ട് ഉപചോപം നടത്താന്‍ റഷ്യന്‍ ടീമിന് പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കിയതിന് ഫേസ്ബുക്ക് ഉടമകള്‍ക്കെതിരെ വാഷിങ്ടണില്‍ കടുത്ത വിമര്‍ശനം ഉയരുന്നതായി റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, മണിക്കൂറുകള്‍ക്കകം ഫെസ്ബുക്ക് പുറത്തുവിട്ട അതിന്റെ വാര്‍ഷിക ആസ്തിവിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. എന്തുകൊണ്ടാണ് തീക്കളിയാണെന്ന് അറിഞ്ഞിട്ടും ഫേസ്ബുക്ക് രാഷ്ടീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു കമ്പനിയുടെ വര്‍ദ്ദിച്ച വാര്‍ഷിക വരുമാനം.

സമൂഹ്യമാധ്യമമായ ഫേസ്ബുക്കിന്റെ ഈ സാമ്പത്തിക പാദത്തിലെ ലാഭം 79 ശതമാനം വര്‍ദ്ധിച്ചു. മൂന്നാം പാദത്തില്‍ 50 ശതമാനം ആസ്തി ഉണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. പരസ്യദാതാക്കള്‍ ഫേസ്ബുക്കിലേക്ക് പണം വാരിക്കോരി എറിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. വിപണിയില്‍ സ്വാധീനം ചെലുത്താന്‍ വ്യക്തികളും സ്ഥാപനങ്ങളും ഫേസ്ബുക്കിനെ വ്യാപകമായി ആശ്രയിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപ്പെടാന്‍ റഷ്യന്‍ ടീം നടത്തിയ ശ്രമങ്ങളെ ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് സൂക്കര്‍ബര്‍ഗ്ഗ് അപലപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതിന്റെ ഭാഗമായി ഫേസ്ബുക്ക് നെറ്റ്‌വര്‍ക്കിലെ മറ്റ് 10,000 ആളുകളുടെ ഉളളടക്കം പുന:പരിശോധിച്ചതായും സൂക്കര്‍ബര്‍ഗ്ഗ് വ്യക്തമാക്കി. അവരില്‍ കൂടുതല്‍ ആളുകളും കരാരുകാരാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവരുടെ നിക്ഷേപം കമ്പനിക്ക് അടുത്തവര്‍ഷം 45 മുതല്‍ 60 ശതമാനം വരെ ആസ്തി വര്‍ദ്ധന ഉണ്ടാക്കുമെന്നും സൂക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.

അതെസമയം, ”റഷ്യന്‍ ടീം എന്ത് തെറ്റാണ് ചെയ്തത്, ഞങ്ങളെ അതിനെ പിന്തുണക്കാന്‍ പോകുന്നില്ല” സൂക്കര്‍ബര്‍ഗ്ഗ് പറഞ്ഞു. കമ്പനിയുടെ ഓഹരി വരുമാനം റെക്കാര്‍ഡ് നേട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. 182.90 ഡോളര്‍ സര്‍വ്വകാല നേട്ടമാണെന്നും അനലിസറ്റുകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിപണി വില തുടക്കത്തില്‍ ഉയരുകയും പിന്നീട് പതുക്കെ ഇറങ്ങുകയും ചെയ്തു. കമ്പനി അധിക ചിലവ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നെഗറ്റീവ് ലക്ഷണം കാണിച്ചു തുടങ്ങിയത്. എന്നിരുന്നാലും ഈ വര്‍ഷം ഓഹരിയില്‍ 60 ശതമാനം ഉയര്‍ന്നു.

” റഷ്യന്‍ ടീം ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനെ കുറിച്ചുളള അന്വേഷണത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഒരു ശക്തമായ പ്ലാറ്റ്‌ഫോം എന്ന വസ്തുത അന്വേഷണ ഉദ്യോഗസ്ഥര്‍ തളളികളഞ്ഞിട്ടില്ല.” അനലിസറ്റ് ദീബ്രോ അഹോ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ എങ്ങനെയാണ് നുണപ്രചാരണം നടത്തുന്നതെന്ന വിഷയം യുഎസ് രാഷ്ട്രീയത്തില്‍ കൊടുക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ടീയ ഉപചാപങ്ങള്‍ക്കായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വ്യപകമായി ഉപയോഗിക്കുന്നുവെന്ന ചര്‍ച്ച രാഷ്ട്രീയ വിഷയമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍