UPDATES

വിപണി/സാമ്പത്തികം

ഫോര്‍ഡിന്റെ മലയാളിയായ യു എസ് മേധാവിയെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കി

ഫോര്‍ഡിന്റെ ആഗോള ലാഭത്തിന്റെ 90% ബിസിനസിന് നേതൃത്വം നല്‍കുന്ന മേധാവിയാണ് വടക്കേ അമേരിക്കന്‍ അദ്ധ്യക്ഷനായ രാജ് നായര്‍

ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ വടക്കേ അമേരിക്കന്‍ ചെയര്‍മാനായ മലയാളിയെ പുറത്താക്കി. കമ്പനി ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് രാജ് നായര്‍ കമ്പനി വിടാന്‍ തീരുമാനിച്ചത്. രാജ് നായരുടെ പെരുമാറ്റം കമ്പനിയുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് കണ്ടെത്തിയത്. എന്നാല്‍ എന്താണ് പെരുമാറ്റ ദൂഷ്യം എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് രാജ് നായരുടെ അനുചിതമായ പെരുമാറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയെന്നും അപ്പോള്‍ തന്നെ അത് പരിശോധിച്ചു എന്നും കമ്പനിയുടെ വക്താവ് വ്യക്തമാക്കി.

ലോകവ്യാപകമായി ഉയര്‍ന്നു വന്ന മിറ്റു ക്യാംപയിനിന്റെ ഭാഗമായി ഉന്നത ബിസിനസ് മേധാവികളും രാഷ്ട്രീയ നേതാക്കളും ലൈംഗിക ആരോപണം നേരിട്ടു പുറത്തുപോകേണ്ടി വന്ന സാഹചര്യത്തിലാണ് രാജ് നായരും പുറത്തുപോകേണ്ടി വരുന്നത് എന്നത് ശ്രദ്ധേയമാണ്.

“ഞങ്ങള്‍ ഈ തീരുമാനം എടുത്തത് വളരെ സൂക്ഷ്മവും ശ്രദ്ധാപൂര്‍വ്വവുമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ്,” ഫോര്‍ഡ് ചീഫ് എക്സിക്യൂറ്റീവ് ജിം ഹാക്കെറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷിതവും ആദരപൂര്‍ണവുമായ തൊഴില്‍ സംസ്കാരമാണ് ഫോര്‍ഡില്‍ പാലിക്കുന്നതെന്നും ഈ മൂല്യങ്ങള്‍ കമ്പനിയെ നയിക്കുന്നവരും പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നും ജിം ഹാക്കെറ്റ് കൂട്ടിച്ചേര്‍ത്തു.

ഫോര്‍ഡിന്റെ ആഗോള ലാഭത്തിന്റെ 90% ബിസിനസിന് നേതൃത്വം നല്‍കുന്ന മേധാവിയാണ് വടക്കേ അമേരിക്കന്‍ അദ്ധ്യക്ഷനായ രാജ് നായര്‍.

സംഭവത്തില്‍ രാജ് നായര്‍ ഖേദം രേഖപ്പെടുത്തി. 53കാരനായ രാജ് നായര്‍ 1987ലാണ് ഫോര്‍ഡില്‍ ചീഫ് ടെക്നിക്കല്‍ ഓഫീസറായി ചുമതലയേറ്റത്.

നേരത്തെ ഫോര്‍ഡിന്റെ ചിക്കഗോവിലെ രണ്ട് പ്ലാന്റില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ തൊഴിലാളികള്‍ ലൈംഗികമായി അപമാനിക്കപ്പെടതിന്റെ പേരില്‍ 10.125 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു എസ് ഈക്വല്‍ എംപ്ലായ്മെന്‍റ് ഓപ്പര്‍ച്ചുനിറ്റി കമ്മീഷന്‍ വിധിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍