UPDATES

വിപണി/സാമ്പത്തികം

കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.

സ്വര്‍ണവില റെക്കോര്‍ഡില്‍. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3180 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 25,440 രൂപയായി. രാജ്യന്തര വിപണിയിലും വില കുത്തനെ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.ആഗോള വ്യാപാരയുദ്ധം അമേരിക്കയുടേതടക്കമുളള സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുമെന്ന ആശങ്കയാണ് പലിശ കുറക്കുന്നതിനു ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടാന്‍ കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍