UPDATES

വിപണി/സാമ്പത്തികം

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേഗം കൂട്ടാന്‍ ആഗോള കമ്പനികള്‍ യു.പി.ഐ-ലേക്ക് മാറാന്‍ ഒരുങ്ങുന്നു

ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂബര്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയ ആഗോള കമ്പനികള്‍ യുപിഐ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാട് സ്വീകരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേഗം കൂട്ടാന്‍ ആഗോള കമ്പനികള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) പ്ലാറ്റ്‌ഫോമിലേക്ക് മാറാന്‍ ഒരുങ്ങുന്നു. ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂബര്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയ ആഗോള കമ്പനികള്‍ യുപിഐ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാട് സ്വീകരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ‘ഒല’ നരത്തെ തന്നെ യു.പി.ഐയെ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് പേ എന്ന ആപ്പുമായി യുപിഐ. സംയോജിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് അനുമതിയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സംവിധാനം പ്രാവര്‍ത്തികമാകും. ഫേസ്ബുക്കിന് മുമ്പേ വാട്‌സ് ആപ്പ് യുപിഐയിലേക്ക് മാറാന്‍ സാധ്യതയുണ്ട്.

സ്മാര്‍ട്ട് ഫോണിലൂടെ ധന വിനിമയം സാധ്യമാകുന്ന ഒരു ബാങ്കിങ് ഇന്റര്‍ഫേസ് ആണ് യുപിഐ. മൊബൈല്‍ ഫോണിലൂടെ യുപിഐ പ്ലാറ്റ്‌ഫോം വഴി പേഴ്‌സണ്‍ ടു പേഴ്‌സണ്‍ മണി ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത്, ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്ന് ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം കൈമാറ്റം ചെയ്യുവാനും അവരില്‍ നിന്ന് പണം സ്വീകരിക്കുവാനും സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍