UPDATES

വിപണി/സാമ്പത്തികം

കേരളത്തിന്റെ വാണിജ്യരംഗത്തിന് പുതിയ ഉണര്‍വ്; ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് ഉജ്ജ്വല തുടക്കം

മേളയിലൂടെ നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക

മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേര്‍ന്നു നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് തുടക്കം. ആദ്യദിനമായ വ്യാഴാഴ്ച തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജി.കെ.എസ്.യു.വില്‍ പങ്കാളികളാകാന്‍ കൂടുതല്‍ വ്യാപാരികള്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇതിനായി വ്യാപാരികള്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ല. ജി.എസ്.ടി. അംഗീകൃത വ്യാപാരികളെല്ലാം സ്വാഭാവികമായും പങ്കാളികളാകുന്ന വിധത്തിലാണ് വ്യാപാരോത്സവം ആവിഷ്‌കരിച്ചിട്ടുള്ളത്. ലോഗോയും ബാനറുകളും മറ്റും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് www.gksu.in/download എന്ന പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ബാനറുകള്‍ തയ്യാറാക്കാം.

ഡിസംബര്‍ 16 വരെയാണ് ജി.കെ.എസ്.യു സമ്മാനക്കാലം. ചെറിയ കടകള്‍ മുതല്‍ വലിയ വാണിജ്യസ്ഥാപനങ്ങള്‍ വരെ പങ്കാളികളായ മേളയിലൂടെ നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക. 1,000 രൂപയ്ക്കു സാധനങ്ങള്‍ വാങ്ങുന്ന ഏതൊരാള്‍ക്കും ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമാകാം. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ ഫളാറ്റ് ഉള്‍പ്പടെയാണ് സമ്മാനങ്ങള്‍. സാധനങ്ങള്‍ വാങ്ങിയശേഷം ജി.കെ.എസ്.യു.വിന്റെ വാട്‌സ്ആപ് നമ്പറിലേക്ക് (9995811111) ഉപഭോക്താവ് എന്നു മാത്രം ടൈപ് ചെയ്ത് അയക്കണം. അതിനു മറുപടിയായി ഉപയോക്താവിന്റെ പേരും വിലാസവും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടുള്ള ഫോം കിട്ടും. അതു പൂരിപ്പിച്ച് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകും.

ഗൃഹോപകരണങ്ങള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, ഗിഫ്റ്റ് ഹാംപറുകള്‍ തുടങ്ങിയ ആകര്‍ഷകസമ്മാനങ്ങളാണ് ലഭിക്കുക. മേളയുടെ വിശദാംശങ്ങള്‍ www.gksu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കല്യാണ്‍ ഗ്രൂപ്പിന്റെ ഒരു കോടി വിലയുള്ള ഫഌറ്റാണ് ബമ്പര്‍ സമ്മാനം. വരും ദിവസങ്ങളില്‍ അവധികൂടി വരുന്നതിനാല്‍ ആവേശകരമായ പ്രതികരണമാണ് ജി.കെ.എസ്.യുവിന്റെ സംഘാടകരായ കേരളത്തിലെ പത്ര, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയും വ്യാപാരിസമൂഹവും പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍