UPDATES

വിപണി/സാമ്പത്തികം

പഴയ സ്വര്‍ണവും കാറും വില്‍ക്കാന്‍ ജിഎസ്ടി ബാധകമാവില്ല

ജിഎസ്ടിക്കു കീഴില്‍ മൂന്ന് ശതമാനം നികുതിയാണ് സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്

പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കാന്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ജിഎസ്ടി ആക്ടിന്റെ സെക്ഷന്‍ 9 (4) നിബന്ധനകള്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ബാധകമല്ല. എന്നാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കായിരിക്കും നികുതി ബാധ്യതയുണ്ടാവും. ജിഎസ്ടിക്കു കീഴില്‍ മൂന്ന് ശതമാനം നികുതിയാണ് സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രജിസ്റ്റേഡ് അല്ലാത്ത വിതരണക്കാരില്‍ നിന്നും രജിസ്റ്റേഡ് വിതരണക്കാരിലേക്കുള്ള (ജൂവലറി) സ്വര്‍ണാഭരണങ്ങളുടെ കൈമാറ്റത്തിന് റിവേഴ്സ് ചാര്‍ജ് മെക്കാനിസത്തിനും കീഴില്‍ നികുതി ഈടാക്കുന്നതായിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് ജൂവലറികള്‍ നികുതി നല്‍കേണ്ടി വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍