UPDATES

വിപണി/സാമ്പത്തികം

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് ജിഎസ്ടി കുറയ്ക്കണമെന്ന് നിര്‍ദേശം

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് നിര്‍ദേശം.

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കുള്ള ജിഎസ്ടി ഭാരം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന ധനമന്ത്രിമാര്‍ (GoM) മുന്നോട്ട് വെക്കും. ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന നിര്‍ദേശമാണ് ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ വെക്കാന്‍ പോകുന്നത്.ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള GoM വരുന്ന ആഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. ധനമന്ത്രി തോമസ് ഐസക്കും ഇതില്‍ അംഗമാണ്.

അതുപേലെ അഫോഡബിള്‍ ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 3 ശതമാനത്തിലേക്ക് നികുതി കുറയ്ക്കണമെന്ന ശുപാര്‍ശയും ഉണ്ട്. നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സൗകര്യം ഇല്ലാതാകുന്നത് അടിസ്ഥാന വില ഉയരാന്‍ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്. നികുതി കുറയ്ക്കുന്നതിനൊപ്പം ഐടിസി കൂടി നല്‍കിയാല്‍ ഫലത്തില്‍ ബില്‍ഡര്‍മാര്‍ക്ക് നികുതി ഇല്ലാതാകും

ഇങ്ങനെ ഒരു തിരുമാനത്തിന് കാരണം ,റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യമാണെന്ന് മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചിരുന്നു. അതിനാല്‍ ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ.മുന്‍പ് നിര്‍മാണത്തിലിരിക്കുന്ന ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് 4.5 ശതമാനം സര്‍വീസ് ടാക്‌സ്, 1.5 ശതമാനം വാറ്റ് എന്നിവ നല്‍കണമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍