UPDATES

വിപണി/സാമ്പത്തികം

സറ്റാര്‍ട്ട് അപ്പ് വില്ലേജ് ഇപ്പോള്‍ നിലവിലില്ല: എന്നിട്ടും അതുമായി ബന്ധപെട്ട് ധാരാളം അന്വേഷണം ഇപ്പോഴും വരുന്നു-സിജോ കുരുവിളാ ജോര്‍ജ്ജ്‌

സറ്റാര്‍ട്ട് അപ്പ് വില്ലേജ് സംമ്പന്ധിച്ച്‌ വിശദികരണവുമായി മുന്‍ സിഇഒ സിജോ കുരുവിളാ ജോര്‍ജ്ജ്‌

സറ്റാര്‍ട്ട് അപ്പ് വില്ലേജ് ഇപ്പോള്‍ നിലവിലില്ല. കുറഞ്ഞപക്ഷം മിക്ക ആളുകളും സ്റ്റാര്‍ട്ട്അപ്പ് വില്ലേജിനെ കുറിച്ച് അറിഞ്ഞിരുന്ന രീതിയില്‍ നിലനില്‍ക്കുന്നില്ല. സംഘടനയുമായി ബന്ധപ്പെട്ട എന്റെ സഹകരണത്തിന്റെ ഫലമായി അതിനെ കുറിച്ച് അറിഞ്ഞ രീതിയില്‍ തീര്‍ച്ചയായും നിലനില്‍ക്കുന്നില്ല. സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന്റെ സ്ഥാപിത വര്‍ഷങ്ങളില്‍ അതിന്റെ സിഇഒ എന്ന നിലയില്‍ ഞാന്‍ അതിനെ നയിച്ചിരുന്നു എന്നത് വസ്തുതയാണ്. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം 2014 ജൂണില്‍ ഞാന്‍ സിഇഒ പദവിയില്‍ നിന്നും പിന്മാറി. (സാന്ദര്‍ഭികമായി പറയട്ടെ, 2014 ജൂണില്‍ തന്നെയാണ് സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് അതിന്റെ അവസാനത്തെ സാമൂഹിക കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചത്) തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനദിശ മാറ്റാന്‍ സംഘടന തീരുമാനിക്കുകയും 2015 ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ SV.CObpw കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനുമാണ് (കെഎസ്എം) ഉള്ളത്. സ്റ്റാര്‍ട്ട്അപ്പ് മിഷനും സ്റ്റാര്‍ട്ട്അപ്പ് വില്ലേജും രണ്ടാണ്. SV.CO എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ്. മാത്രമല്ല സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് ആരംഭിക്കുന്ന കാലത്ത് മറ്റ് രണ്ട് മുന്‍കൈയുകളും നിലവില്‍ ഉണ്ടായിരുന്നില്ല.നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനായി ഇതിന്റെ ചില പശ്ചാത്തല സാഹചര്യങ്ങള്‍ ഞാന്‍ വിവരിക്കാം. നയങ്ങളുടെ മണ്ഡലത്തിലാണ് സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് അതിന്റെ പ്രകടമായ പ്രഭാവം ദൃശ്യമാക്കിയത്. അതിന്റെ ഫലമായി ഇന്ന് സംസ്ഥാനത്ത് സമഗ്രമായ ഒരു സ്റ്റാര്‍ട്ട്അപ്പ് നയം, മേഖലയ്ക്ക് മാത്രമായി ഭേദപ്പെട്ട ബജറ്റ് പിന്തുണയുമുണ്ട്. നയം നടപ്പിലാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സി ഉണ്ടായിരിക്കണം എന്നതായിരുന്നു പ്രധാനപ്പെട്ട ശുപാര്‍ശകളില്‍ ഒന്ന്. അതുകൊണ്ടുതന്നെ ടെക്‌നോപാര്‍ക്ക് ബിസിനസ് ഇന്‍ക്യുബേറ്ററിനെ (ടി-ടിബിഐ) ഇതിന്റെ ചുമതല ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. പിന്നീട് പുതിയ ഉത്തരവാദിത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ അതിന് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. നിലവില്‍ സ്റ്റാര്‍ട്ട്അപ്പ് നയം നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയാണ് സ്റ്റാര്‍ട്ട്്അപ്പ് മിഷന്‍.
ഇതു സംഭവിക്കുന്നതിനടയില്‍, സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന്റെ (ഞാന്‍ സഹസ്ഥാപകനായിരുന്ന) ആസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്ന മോബ്മി, സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ ഒരു വാണീജ്യ അവസരത്തെ പിന്തുടരാന്‍ തീരുമാനിക്കുകയും അതിന്റെ ഫലമായി ലാഭേതര സ്ഥാപനത്തില്‍ നിന്നും ലാഭം പ്രതീക്ഷിക്കുന്ന സ്ഥാപനമായ SV.CO 2016മാര്‍ച്ചില്‍ ജനിച്ചു. ലാഭേതര പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതോടെ, സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് എന്ന ഉല്‍പന്ന പേര് SV.COയുടെ ലൈസന്‍സിന്റെ കീഴിലായി (അതോടൊപ്പം, startupvillage.in എന്ന ഡൊമൈന്‍ ഇപ്പോള്‍ SV.COയിലേക്കാണ് പോകുന്നത്).

സഞ്ജയ് ആണ് SV.COയുടെ തലവന്‍. പൂര്‍ണമായും പുതിയ ഒരു ടീമിനെ രൂപീകരിക്കുകയും അവരുടെ പ്രവര്‍ത്തനം ബംഗളൂരുവില്‍ നിന്നും പുറത്തേക്ക് മാറ്റുകയും ചെയ്തു. സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ നിന്നും SV.COയിലേക്കുള്ള ഒരു ചെറിയ പരിവര്‍ത്തന കാലഘട്ടത്തിനിടയില്‍, സ്റ്റാര്‍ട്ടഅപ്പ് മിഷന്റെ ഒരു വിജ്ഞാന പങ്കാളിയായി സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് പ്രവര്‍ത്തിക്കുകയും സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് പൂട്ടുന്ന കാലഘട്ടത്തില്‍ സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന്റെ പങ്കാളിത്തതോടെ നടന്ന സര്‍ക്കാര്‍ പദ്ധികളെല്ലാം ഈ കാലഘട്ടത്തില്‍ സ്റ്റാര്‍ട്ട്്അപ്പ് മിഷന് കൈമാറുകയും ചെയ്തു. സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് പ്രവര്‍ത്തനം നിറുത്തുന്ന സമയത്ത്, ഫിസിക്കല്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാം പ്രകാരമുള്ള ചില സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഫിസിക്കല്‍ ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം കൊച്ചിയിലേക്ക് നീട്ടാന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ തീരുമാനിക്കുകയും സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന് നേരത്തെ അനുവദിച്ചിരുന്ന സ്ഥലം ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് പ്രവര്‍ത്തനം നിറുത്തിയപ്പോള്‍ ഫിസിക്കല്‍ ഇന്‍ക്യുബേഷന്‍ പരിപാടിയുടെ ഭാഗമായി നിലവിലുണ്ടായിരുന്ന സ്്റ്റാര്‍ട്ട്അപ്പുകളെല്ലാം സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശിക്കുകയും ചെയ്തു.

ഈ മൂന്ന് മുന്‍കൈകളെയും തമ്മില്‍ വേര്‍ത്തിരിക്കാന്‍ ഈ കുറിപ്പ് സഹായിക്കും എന്ന് കരുതുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ആവശ്യകതകള്‍ക്ക് അനുസരിച്ച് ഏത് സ്ഥാപനത്തെയാണ് സമീപിക്കേണ്ടതെന്ന് തീരുമാനിക്കാനും ഇത് നിങ്ങളെ സഹായിക്കും (സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് ഇപ്പോള്‍ പ്രവര്‍ത്തനം നിറുത്തകുയം വെറും കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നതിനാല്‍, അതിനെ സമീപിക്കുക എന്ന ചോദ്യം ഉദിക്കുന്നില്ല).

എന്നെ സംബന്ധിച്ചിടത്തോളം, റീത്തിങ്ക് എന്ന ഒരു ലാഭേതര മുന്‍കൈയുടെ ആശയം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍.

അടിക്കുറിപ്പുകള്‍:
1. ഞാന്‍ തലവനായിരുന്ന ലാഭേതര സംഘടനയായ സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് ലാഭം നേടുന്ന കമ്പനിയായല്ല രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐടിഐഎച്ച്-ടിബിഐ (ഇന്ത്യ ടെലികോം ഇന്നൊവേഷന്‍ ഹബ്-ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍) എന്നാണ് അതിന്റെ രജിസ്റ്റര്‍ ചെയ്ത പേര്. പ്രവര്‍ത്തനം നിലച്ചെങ്കിലും ആ സ്ഥാപനം ഇപ്പോഴും കടലാസില്‍ നിലനില്‍ക്കുന്നുണ്ട്.
2. സറ്റാര്‍ട്ട്അപ്പ് വില്ലേജ് എന്ന് പരാമര്‍ശിച്ചിരിക്കുന്നതൊക്കെ ലാഭേതര സ്ഥാപനത്തെ കുറിച്ചാണ്.
3. SV.CO വെബ്‌സൈറ്റില്‍ നിന്നും എന്റെ നല്ല ചങ്ങാതിയായ സഞ്ജയ് ശേഖരിച്ചുതന്ന ലഭ്യമായ വിവരങ്ങളെല്ലാം ഇവിടെ കൊടുത്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍