ഐ.ഡി.ബി.ഐ. ബാങ്കിന്റെ 51 ശതമാനം നിയന്ത്രിത പങ്കാളിത്തം ഏറ്റെടുക്കുന്ന നടപടി എല്‍.ഐ.സി. ഈ വര്‍ഷം ജനുവരി 21 നാണു പൂര്‍ത്തിയാക്കിയത്
ഐ.ഡി.ബി.ഐ. ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,052 കോടി രൂപ പ്രവര്‍ത്തന ലാഭം കൈ വരിച്ചു. തന്ത്രപരമായ വില്‍പനയിലൂടെയുള്ള നേട്ടം ഉള്‍പ്പെടെയാണിത്. തന്ത്രപരമായ വില്‍പനയിലൂടെയുള്ള നേട്ടം ഒഴിവാക്കിയാല്‍ 3,909 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണു കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,116 കോടി രൂപയുടെ അറ്റ നഷ്ടവും റിപോര്‍ട്ടു ചെയ്തിട്ടുണ്ട്.
ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റ പലിശ വരുമാനം അഞ്ചു ശതമാനം വര്‍ധിച്ച് 5,906 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ 51 ശതമാനം നിയന്ത്രിത പങ്കാളിത്തം ഏറ്റെടുക്കുന്ന നടപടി എല്‍.ഐ.സി. ഈ വര്‍ഷം ജനുവരി 21 നാണു പൂര്‍ത്തിയാക്കിയത്. എല്‍.ഐ.സി.യില്‍ നിന്ന് 21,624 കോടി രൂപയുടെ മൂലധനമാണ് ബാങ്കിന് മൊത്തത്തില്‍
ലഭിച്ചത്.