UPDATES

വിപണി/സാമ്പത്തികം

ഐഡിബിഐ ബാങ്ക് മാക്‌സ് ബുപയുമായി ബാങ്കഷ്വറന്‍സ് കോര്‍പറേറ്റ് ഏജന്‍സി കരാര്‍

മാക്‌സ് ബുപയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ഇന്‍ഫിനിറ്റി ബാങ്ക് സംവിധാനവുമായി സംയോജിപ്പിച്ച് പ്രയാസമില്ലാതെ ഇടപാടുകാര്‍ക്ക് സേവനം ലഭ്യമാക്കും. ഇതുവഴി ഇടാടുകാര്‍ക്ക് അവര്‍ക്കു യോജിച്ച ഉത്പന്നം തെരഞ്ഞെടുക്കുകയും അപ്പോള്‍തന്നെ പോളിസി ഡോക്കുമെന്റ് പ്രാപ്യമാകുകയും ചെയ്യും.

ഐഡിബിഐ ബാങ്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബുപയുമായി ബാങ്കഷ്വറന്‍സ് കോര്‍പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പു വച്ചു. ഇതനുസരിച്ച് മാക്‌സ് ബുപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഐഡിബിഐ ബാങ്ക് അവരുടെ രാജ്യത്തെമ്പാടുമുള്ള ഇടപാടുകാര്‍ക്ക് ലഭ്യമാക്കും. ബാങ്കിന് 20 ദശലക്ഷം ഇടപാടുകാരും 1800 ശാഖകളുമുണ്ട്.
ബാങ്കിന്റെ ഇടപാടുകാര്‍ക്കായി മാക്‌സ് ബുപ വൈവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും മികച്ച സേവനവും ലഭ്യമാക്കും. ഐഡിബിഐ മാക്‌സ് ബുപ സുവിധ ഹെല്‍ത്ത് പ്ലസ്, ഐഡിബിഐ മാക്‌സ് ബുപ ലോണ്‍ സെക്യൂവര്‍, ഐഡിബിഐ മാക്‌സ് ബുപ സെഹാത് സുരക്ഷ എന്നിവയാണ് ഐഡിബിഐ ബാങ്ക് ഇടപാടുകാര്‍ക്കായി കമ്പനി തയാറാക്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍.

മാക്‌സ് ബുപയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ഇന്‍ഫിനിറ്റി ബാങ്ക് സംവിധാനവുമായി സംയോജിപ്പിച്ച് പ്രയാസമില്ലാതെ ഇടപാടുകാര്‍ക്ക് സേവനം ലഭ്യമാക്കും. ഇതുവഴി ഇടാടുകാര്‍ക്ക് അവര്‍ക്കു യോജിച്ച ഉത്പന്നം തെരഞ്ഞെടുക്കുകയും അപ്പോള്‍തന്നെ പോളിസി ഡോക്കുമെന്റ് പ്രാപ്യമാകുകയും ചെയ്യും.

കൂടാതെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്ത് എനി ടൈം ഹെല്‍ത്ത് മെഷീന്‍ ബാങ്കുകളില്‍ സ്ഥാപിക്കും. ഇതുവഴി ഇടപാടുകാര്‍ക്ക് തങ്ങളുടെ ആരോഗ്യം അവലോകനം ചെയ്ത് ആവശ്യമായ പോളിസി അപ്പോള്‍ തന്നെ എടുക്കുവാന്‍ കഴിയും.

തേഡ് പാര്‍ട്ടി വിതരണത്തിലൂടെ ഫീ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് കരാര്‍ ഒപ്പുവച്ച ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ട് ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍