UPDATES

വിപണി/സാമ്പത്തികം

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപകര്‍ക്കും ഓഹരി ഉടമകള്‍ക്കും അനുയോജ്യകരമായ ഒരു ചുവടുവയ്പ്പാണ് ഈ ലിസ്റ്റിങ്ങ്

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ എന്‍.എസ്.ഇ, ബി.എസ്.ഇ വിപണിയില്‍ ലിസ്റ്റ് ചെയ്തു. ബി.എസ്.ഇ യില്‍ 47.05 ലും എന്‍.എസ്.ഇ യില്‍ 47.25 ലുമാണ് ഓഹരി ഓപണ്‍ ചെയ്തത്. ഐ.ഡി.എഫ്.സി ബാങ്ക് ക്യാപിറ്റല്‍ ഫസ്റ്റുമായി സംയോജിച്ച് 2018ല്‍ രൂപം കൊണ്ട ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കിന് 203 ഓളം ശാഖകളും 129 എ.ടി.എമ്മുകളും7.2 മില്ല്യണ്‍ ഉപഭോക്താക്കളുമുണ്ട്. 2018 സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 1,02,683 കോടിയുടെ ആസ്തികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഐ.ഡി.എഫ്.സി ബാങ്ക് മറ്റൊരു എച്ച്ഡി.എഫ്.സി ബാങ്ക് ആയിരിക്കുമെന്ന് ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഇ.വി.പി സഞ്ജീവ് ഭാസിന്‍ പറഞ്ഞു.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപകര്‍ക്കും ഓഹരി ഉടമകള്‍ക്കും അനുയോജ്യകരമായ ഒരു ചുവടുവയ്പ്പാണ് ഈ ലിസ്റ്റിങ്ങ് എന്ന് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ വി.വൈദ്യനാഥന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍