UPDATES

വിപണി/സാമ്പത്തികം

കാസര്‍കോട്ട് 50 മണിക്കൂര്‍ ഹാക്കത്തോണ്‍ ഫെബ്രു. 8 മുതല്‍ ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്റ്റാര്‍ട്ടപ്പുകള്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സാങ്കേതികമേഖലയില്‍ താല്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം.

കേരള സ്റ്റാര്‍ട്ടപ് മിഷനും കാസര്‍കോട് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹാക്ക് ഫിഫ്റ്റി ഹവേഴ്‌സ് ഹാക്കത്തോണ്‍’ ഫെബ്രുവരി 8,9,10 തിയതികളില്‍ വിന്‍ടച് പാംമെഡോസില്‍ നടക്കും. നല്ല ബിസിനസ് സാധ്യതയുള്ളതോ സാമൂഹികമായ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം നിര്‍ദേശിക്കുന്നതുമായ ആശയങ്ങളെ ആദ്യമാതൃക (പ്രോട്ടോടൈപ്പ്) ആക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ ആദ്യമാതൃകകളാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, വിദഗ്ധര്‍ എന്നിവരില്‍നിന്നു ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സാങ്കേതികമേഖലയില്‍ താല്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം.

ആദ്യദിനം ആശയവുമായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി 50 മണിക്കൂറിനുള്ളില്‍ പ്രോട്ടോടൈപ്പ് നല്കാന്‍ ആവശ്യപ്പെടും.പ്രോട്ടോടൈപ്പ് ഉണ്ടാക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ മുഴുവന്‍ സമയ മെന്റര്‍മാരുണ്ടാവും.വിവിധ ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും സോഫ്‌റ്റ്വെയര്‍ പ്ലാറ്റുഫോമുകളെ കുറിച്ചും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.50 മണിക്കൂര്‍ പൂര്‍ത്തിയായാല്‍ വിദഗ്ദ്ധരടങ്ങിയ ജൂറിയുടെ മുന്‍പില്‍ പ്രോട്ടോടൈപ്പും ആശയവും അവതരിപ്പിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ആശയത്തിന് 25000 രൂപ സമ്മാനവും ഇന്‍കുബേഷന്‍ സപ്പോര്‍ട്ട്, ക്‌ളൗഡ് ക്രെഡിറ്റ്‌സ് എന്നിവയും ലഭിക്കും. കൂടാതെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്ന 12 ലക്ഷം രൂപ ഐഡിയ ഗ്രാന്റിന് നേരിട്ട് അപേക്ഷിക്കാനുള്ള അവസരവും കിട്ടും. ഒറ്റയ്ക്കും 2 മുതല്‍ 3 പേര്‍ വരെയുള്ള ടീമായും ഹാക്കത്തോണില്‍ പങ്കെടുക്കാം.ഒറ്റയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ദിവസം ആവശ്യമെങ്കില്‍ ടീം ഉണ്ടാക്കാനുള്ള അവസരമുണ്ടാവും. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി മികച്ച ആശയമുള്ള ആര്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വെബ്‌സൈറ്റിലെ http://tiny.cc/hackin50hrs എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/programs/hackathon/, ഫോണ്‍- 7736495689/ 9995966550.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍