UPDATES

വിപണി/സാമ്പത്തികം

കടം 31351 കോടി രൂപ; ലേലത്തിന് വെച്ചത് 900 വാഹനങ്ങള്‍; ഫോബ്സിന്റെ പട്ടികയിലെ സൌദി ധനികന്റെ ഇന്നത്തെ അവസ്ഥ

സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായി കോര്‍പ്പറേറ്റ് മേഖലയെ ശുദ്ധീകരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ ലേല നടപടികള്‍

31,351 കോടി രൂപയുടെ കടം തീര്‍ക്കാന്‍ തന്റെ വാഹനങ്ങള്‍ ലേലത്തിന് വെച്ചിരിക്കുകയാണ് സൌദി കോടീശ്വരന്‍. 2007ല്‍ ഫോബ്സ് 100 ധനികരില്‍ ഒരാളായി തിരഞ്ഞെടുത്ത മാന്‍ അല്‍ സാനിയയാണ് കടത്തില്‍ മൂടിയത്. ആയിരക്കണക്കിന് ആളുകളാണ് ലേലത്തിന്റെ ആദ്യ ദിവസം പങ്കെടുത്തത്.

സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായി കോര്‍പ്പറേറ്റ് മേഖലയെ ശുദ്ധീകരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ ലേല നടപടികള്‍.

എന്തായാലും ശമ്പളം കിട്ടാനുള്ള തൊഴിലാളികള്‍ മുതല്‍ വായ്പ തിരിച്ചുകിട്ടാനുള്ള അന്താരാഷ്ട്ര ബാങ്കുകള്‍ വരെ വലിയ പ്രതീക്ഷയിലാണ്. വാഹനങ്ങളില്‍ തുടങ്ങി വലിയ സ്വത്തുവകകളിലേക്ക് ലേല നടപടികള്‍ നീണ്ടാല്‍ തങ്ങള്‍ക്ക് കിട്ടാനുള്ള പണത്തിന്റെ ഒരു പങ്കെങ്കിലും തിരിച്ചുകിട്ടുമല്ലോ.

2009 മുതലുള്ള കടം തിരിച്ചടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാന്‍ അല്‍ സാനിയയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സൌദി നേരിട്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലാണ് മാന്‍ അല്‍ സാനിയയുടെ സാദ് ഗ്രൂപ്പ് കടത്തില്‍ മുങ്ങിയത്. സൌദി ആറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ കോബാറാണ് കമ്പനിയുടെ തട്ടകം.

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സല്‍മാന്‍ രാജകുമാരന്‍ അകത്തിട്ട സൌദി ബിസിനസുകാരില്‍ നിന്നും വ്യത്യസ്ഥമാണ് മാന്‍ അല്‍ സാനിയയുടെ വിഷയം. അതേസമയം സൌദിയിലെ കോര്‍പ്പറേറ്റ് ഭരണ നിര്‍വ്വഹണത്തെ കുറിച്ചുള്ള നിഷേപകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടത് തന്നെയാണ് ഈ കടബാധ്യതയുടെ കഥയും.

തീവ്ര ഇസ്ലാമിനെ ഉപേക്ഷിച്ച് സൗദി ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്; കിരിടാവകാശി

സാദ് ഗ്രൂപ്പിന്റെ കട ബാധ്യത തര്‍ക്കം പരിഹരിക്കാന്‍ 2016ല്‍ മൂന്നംഗ ന്യായാധിപന്‍മാര്‍ അടങ്ങിയ ട്രിബ്യൂണലിനെ ചുമതലപ്പെടുത്തുക ആയിരുന്നു. ട്രിബ്യൂണല്‍ എറ്റ്കാന്‍ അലയന്‍സ് എന്ന കണ്‍സോര്‍ഷ്യത്തെ മാന്‍ അല്‍ സാനിയയുടെ സ്വത്തുവകകള്‍ ഉപയോഗിച്ച് കട ബാധ്യത പരിഹരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

ലേലത്തിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ 900 വാഹനങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇതില്‍ ലോറികളും ബസും തുടങ്ങി ഗോള്‍ഫ് കാര്‍ട്ടുകള്‍ വരെ ഉള്‍പ്പെടും. അടുത്ത ഘട്ടത്തില്‍ മറ്റ് ആസ്തികളും ലേലം ചെയ്യും.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

നിരവധി ഓണ്‍ലൈന്‍ ടി വി, ബില്‍ബോര്‍ഡ് പരസ്യങ്ങളിലൂടെയാണ് ലേലത്തിന്റെ വിവരം കണ്‍സോര്‍ഷ്യം ജനങ്ങളുടെ ഇടയില്‍ എത്തിച്ചത്. എന്തായാലും അത് ഫലം കണ്ടു. ഞായറാഴ്ച ഉച്ചയോടെ ദമാമിലെ ലേല മൈതാനത്തിന് ചുറ്റുമുള്ള റോഡുകള്‍ ട്രാഫിക് കുരുക്ക് കാരണം പൊതുജനം വലഞ്ഞു. നീണ്ട ക്യൂവിലൂടെ മാത്രമേ ലേല സ്ഥലത്തേക്ക് ലേക്ക് ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

എന്തായാലും ലേല നടപടി വിയജയകരമായി പൂര്‍ത്തിയായയാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം കിട്ടാത്ത തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതിനായിരിക്കും പ്രഥമ പരിഗണന എന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍