UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക രംഗത്ത് 7.1 ശതമാനം വളര്‍ച്ചയുമായി ഇന്ത്യ

ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍ ഈവര്‍ഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പതവി നടപ്പു സാമ്പത്തിക വര്‍ഷവും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച സാമ്പത്തിക വര്‍ഷം (2018-19) പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജി.ഡി.പി മികച്ച ഉണര്‍വ് നേടുമെന്നാണ്.

ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍ ഈവര്‍ഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യന്‍ ജി.ഡി.പിയുടെ കുതിപ്പിന് ചുക്കാന്‍ പിടിക്കുക. വ്യാവസായിക വളര്‍ച്ച 7.9 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. കാര്‍ഷിക മേഖല നാല് ശതമാനവും വളര്‍ന്നു. ഭീഷണിയുടെ ഭാവം വെടിഞ്ഞ നാണയപ്പെരുപ്പം, പലിശയിളവിന്റെ പാതയിലേക്ക് തിരിഞ്ഞ റിസര്‍വ് ബാങ്കിന്റെ നിലപാട് എന്നിവയും ഇന്ത്യയ്ക്ക് കരുത്താകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ നടപ്പുവര്‍ഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു. 7.2 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ അതിവേഗം വളരുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തുമെന്ന് ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) അഭിപ്രായപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍