UPDATES

വിപണി/സാമ്പത്തികം

വ്യാപാരത്തില്‍ ലിംഗസമത്വം വേണമെന്ന് ഡബ്ല്യുടിഒ; വേണ്ടെന്ന് ഇന്ത്യ

ലിംഗസമത്വത്തെ തങ്ങള്‍ അനുകൂലിക്കുന്നതായും അതേസമയം ലിംഗസമത്വം വ്യാപാരവുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തതിനാലുമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

വ്യാപാരത്തില്‍ ലിംഗസമത്വം വേണമെന്ന് കാണിച്ചുള്ള ലോക വ്യാപാര സംഘടയുടെ (ഡബ്ല്യുടിഒ) പ്രഖ്യാപനത്തെ എതിര്‍ത്ത് ഇന്ത്യയുടെ വോട്ട്. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടക്കുന്ന 11-ാമത് ഡബ്ല്യുടിഒ മന്ത്രിതല ഉച്ചകോടിയിലാണ് വ്യാപാരത്തിലെ ലിംഗസമത്വം എന്ന ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യ വോട്ട് ചെയ്തത്. 164 അംഗരാജ്യങ്ങളില്‍ 119ഉം ഡബ്ല്യുടിഒ പ്രഖ്യാപനത്തെ അനുകൂലിച്ചപ്പോളാണ് ഇന്ത്യ എതിര്‍ത്ത് വോട്ട് ചെയ്തത്.

ലിംഗ സമത്വം ഉറപ്പാക്കുന്ന തരത്തിലുള്ള വ്യാപാരനയം സ്വീകരിക്കാന്‍ ഡബ്ല്യുടിഒ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുക എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഡബ്ല്യുടിഒ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി). ലിംഗസമത്വത്തെ തങ്ങള്‍ അനുകൂലിക്കുന്നതായും അതേസമയം ലിംഗസമത്വം വ്യാപാരവുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തതിനാലുമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി നിരോധിക്കാന്‍ വികസിത രാജ്യങ്ങള്‍ ലിംഗസമത്വ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് ഇന്ത്യ വാദിക്കുന്നു. മാത്രമല്ല, വ്യാപാരേതര തൊഴില്‍, പരിസ്ഥിതി പ്രശ്‌നങ്ങളേയും അനാവശ്യമായി വലിച്ചിഴക്കാന്‍ ഇത് കാരണമായേക്കുമെന്നും ഇന്ത്യ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഡബ്ല്യുടിഒയുടെ നിലപാടിനെ വിമര്‍ശിച്ച് വനിത സംഘടനകള്‍ രംഗത്തെത്തി. അസമത്വത്തിനും ചൂഷണത്തിനും സഹായകമായ നയങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള പരാജയവും മറക്കുന്നതിനായാണ് ഡബ്ല്യുടിഒ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഇത് പരാജയപ്പെട്ടിരിക്കുകയാണെന്നും സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍