UPDATES

വിപണി/സാമ്പത്തികം

ഇന്ധനം ഇനി വീട്ടുപടിക്കല്‍ ; മൊബൈല്‍ ഡിസ്‌പെന്‍സര്‍ സേവനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

നിലവില്‍ വലിയ അളവില്‍ ഇന്ധനം വാങ്ങുന്ന വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് ഡോര്‍സ്റ്റെപ് ഡെലിവറി

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്‌പെന്‍സര്‍ സേവനം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. തുടക്കത്തില്‍ ചെന്നൈയിലാണ് സേവനം ലഭ്യമാക്കുക.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു എണ്ണക്കമ്പനി മൊബൈല്‍ ഡിസ്‌പെന്‍സര്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വലിയ അളവില്‍ ഇന്ധനം വാങ്ങുന്ന വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് ഡോര്‍സ്റ്റെപ് ഡെലിവറി. 6,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഇതിനായി ഉപയോഗിക്കുന്നത്.

സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ പെട്രോള്‍ പമ്പുകളില്‍ ചെന്ന് വലിയ കണ്ടെയ്‌നറുകളില്‍ ഇന്ധനം നിറച്ച് കൊണ്ടുവരികയാണ് പതിവ്. ഇത് പലപ്പോഴും ഇന്ധനം പാഴായിപ്പോകാനും മറ്റും ഇടവരുത്താറുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ മൊബീല്‍ ആപ്പ് വഴി ഓര്‍ഡര്‍ നല്‍കാം. മൊബൈല്‍ ഡിസ്‌പെന്‍സര്‍ സേവനം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 200 ലിറ്ററെങ്കിലും ഓര്‍ഡര്‍ ചെയ്യണം.

ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ മൊബൈല്‍ ഡിസ്‌പെന്‍സര്‍ സ്ഥലത്തെത്തും. ഇന്ധനം ഡിസ്‌പെന്‍സറില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന പ്രക്രിയ ഓട്ടോമേറ്റഡ് ആണ്. സുരക്ഷാ സംവിധാനങ്ങളും അഗ്നിശമന ഉപകരണങ്ങളും വാഹനത്തില്‍ തന്നെയുണ്ട്. ഇന്ധനം നല്കിക്കഴിഞ്ഞാല്‍ ഉപഭോക്താവിന് ഇ-ബില്ലും എസ്എംഎസും ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍