UPDATES

വിപണി/സാമ്പത്തികം

രാജ്യത്തിന്റെ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ‘112’ ; എങ്ങനെ പ്രയോജനപ്പെടുത്താം

എല്ലാ സ്മാര്‍ട്ട്ഫോണുകളിലും പവര്‍ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ തന്നെ ഈ നമ്പറിലേക്ക് കോള്‍ പോകുന്ന ഓപ്ഷനുണ്ട്.

വികസിത രാജ്യങ്ങള്‍ എന്നിവിടങ്ങളിലേതുപോലെ ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി.ഹൈല്‍പ്പ്ലൈന്‍ നമ്പറായ 112 കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എല്ലാ സ്മാര്‍ട്ട്ഫോണുകളിലും പവര്‍ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ തന്നെ ഈ നമ്പറിലേക്ക് കോള്‍ പോകുന്ന ഓപ്ഷനുണ്ട്.

16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ ഈ സേവനം നിലവില്‍ വരുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ആന്ധപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാന്‍, ജമ്മു & കാശ്മീര്‍ തുടങ്ങിയിടങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സത്രീ സുരക്ഷയ്ക്കുള്ള സംവിധാനം അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കട്ട, ലക്നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നത്.

എന്തെങ്കിലും എമര്‍ജന്‍സി സാഹചര്യമുണ്ടായാല്‍ 112 ഡയല്‍ ചെയ്യുകയോ പവര്‍ ബട്ടണ്‍ മൂന്നുതവണ അമര്‍ത്തുകയോ ചെയ്യുക. 112 ഇന്ത്യ മൊബൈല്‍ ആ്പ്പ് പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്. നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്ഫോണില്ലെങ്കില്‍ ഫീച്ചര്‍ ഫോണില്‍ 5 അല്ലെങ്കല്‍ 9 കീ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക.10 മുതല്‍ 12 മിനുട്ടുവരെയാണ് പ്രതികരിക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ആറുമാസത്തനുള്ളില്‍ ഈ സമയം എട്ടുമിനുട്ടാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍