UPDATES

വിപണി/സാമ്പത്തികം

ഇന്ദ്ര നൂയി പടിയിറങ്ങി; പെപ്സിക്കോയുടെ അടുത്ത സിഇഒ രമോൺ ഗാഗ്വാർട്ട

62കാരിയായ ഇന്ദ്ര നൂയി പെപ്സിക്കോയിലെത്തിയിട്ട് 24 വർഷം കഴിഞ്ഞു.

പെപ്സിക്കോയുടെ സിഇഒ സ്ഥാനത്തു നിന്നും ഇന്ദ്ര നൂയി പടിയിറങ്ങുന്നു. 12 വർഷമായി ഈ സ്ഥാനത്ത് തുടരുകയാണ് ഇന്ദ്ര നൂയി. രമോൺ ലാഗ്വാർട്ടയാണ് ഇന്ദ്ര നൂയിയുടെ പിൻഗാമി.

ഇന്ത്യയിൽ ജനിച്ചുവളർന്ന താൻ പെപ്സിക്കോയെപ്പോലൊരു കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്ര നൂയി പറഞ്ഞു. ലക്ഷ്യബോധത്തോടെയുള്ള പ്രകടനമെന്ന പെപ്സിക്കോയുടെ തത്വശാസ്ത്രമാണ് തന്നെ നയിച്ചതെന്ന് ഇന്ദ്ര നൂയി പറഞ്ഞു. കൂടുതൽ പോഷകസമ്പന്നമായ ഉൽപ്പനങ്ങൾ വിപണിയിലെത്തിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചുമാണ് പെപ്സിക്കോ തന്റെ കാലത്ത് പ്രവർത്തിച്ചതെന്നും ഇന്ദ്ര നൂയി അവകാശപ്പെട്ടു.

കഴിഞ്ഞ 24 വർഷമായി പെപ്സിക്കോയുടെ സ്ഥാനം തന്റെ ഹൃദയത്തിലായിരുന്നെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും ഇന്ദ്ര നൂയി ട്വിറ്ററിൽ പറഞ്ഞു. പെപ്സിക്കോയുടെ മികച്ച ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അവർ പറഞ്ഞു.

62കാരിയായ ഇന്ദ്ര നൂയി പെപ്സിക്കോയിലെത്തിയിട്ട് 24 വർഷം കഴിഞ്ഞു. 2019 വരെ കമ്പനിയുടെ ബോർഡ് ചെയർമാനായി അവർ തുടരും.

ലാഗ്വാർട്ടയെ ഡയറക്ടർ ബോർഡ് ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തതെന്ന് കമ്പനിയുടെ പ്രസ്താവന പറഞ്ഞു. കഴിഞ്ഞ 22 വർഷമായി പെപ്സിക്കോയിൽ ജോലി ചെയ്തു വരുന്നയാളാണ് ലാഗ്വാര്‍ട്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍