UPDATES

വിപണി/സാമ്പത്തികം

രാജ്യത്ത് വിലക്കയറ്റം രൂക്ഷം

രൂക്ഷമാകുമെന്ന് റിസര്‍വ്വ ബാങ്ക്  മുന്നറിയിപ്പ് നല്‍കിയിരുന്നു

മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം നവംബറില്‍ 3.93 ശതമാനമായി ഉയര്‍ന്നു. എട്ടുമാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉളളി, പച്ചക്കറികള്‍ എന്നിവക്ക് വില കുതിച്ചുയര്‍ന്നതാണ് സൂചികയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ അടയാളപ്പെടുത്താന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തവിലസൂചിക ഇക്കഴിഞ്ഞ ഒക്ടോബറില്‍ കാണിച്ച പണപ്പെരുപ്പം 3.59 ആയിരുന്നു.

2016 നവംബറില്‍ 1.82 ആയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉളളിവില 1.82 ശതമാനമായി കുതിച്ചിരുന്നു. പച്ചക്കറി 59. 80 ശതമാനം ഉയര്‍ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തവിലയില്‍ കഴിഞ്ഞ വര്‍ഷം 3.23 ഉയര്‍ച്ച രേഖപ്പെടുത്തി.

‘ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍’: നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

ഇന്നാല്‍ പുതിയ കണക്ക് പ്രകാരം ഇവയല്ലൊം കുതിച്ചുയരുന്നതായാണ് റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഇന്‍ഡക്‌സില്‍ നവംബറില്‍ രേഖപ്പെടുത്തിയ ഉയര്‍ച്ച 4.88 ശതമാനമാണ്. 15 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരും മാസങ്ങളില്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന് റിസര്‍വ്വ ബാങ്ക്  മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍