UPDATES

വിപണി/സാമ്പത്തികം

യാത്രക്കാരെ വലച്ച് ഐ ആര്‍ സി ടി സി; എസ് ബി ഐ അടക്കം മുന്‍നിര ബാങ്കുകള്‍ക്ക് നിരോധനം

ഇപ്പോള്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, എച്ച്ഡിഎഫ് സി, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലൂടെ മാത്രമേ ഓണ്‍ലൈന്‍ പേമെന്റ് പണമിടപാട് നടത്താന്‍ ഐ ആര്‍ സി ടിസി അനുവദിക്കുന്നുള്ളൂ.

എസ് ബി ഐ അടക്കം മുന്‍നിര ബാങ്കുകളെ നിരോധിച്ച് ഇന്‍ഡ്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്റെ ഒരു ഭാഗം പങ്ക് വെയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് ഐ ആര്‍ സി ടി സി നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ചു എന്തെങ്കിലും പ്രതികരിക്കാന്‍ ഐ ആര്‍ സി ടി തയ്യാറായിട്ടില്ല. ദിനം പ്രതി 50,000 ഇടപാടുകളാണ് ഇത് മൂലം എസ് ബി ഐക്ക് നഷ്ടമാകുന്നതെന്ന് എസ് ബി ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഫീസുകളുടെ പങ്കുവെയ്ക്കല്‍ സംബന്ധിച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞ മെയ് മുതല്‍ ഐ ആര്‍ സി ടി സിയും ബാങ്കുകളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഇന്‍ഡ്യന്‍ റെയില്‍വേയുടെ ഭാഗമായ ഐ ആര്‍ സി ടി സി യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്ന 20 രൂപ കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും കണ്‍വീനിയന്‍സ് ഫീസില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ബാങ്കുകള്‍ തയ്യാറാവാത്തതാണ് ഐ ആര്‍ സി ടി സിയെ ചോടീപ്പിച്ചത്.

പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ഐ ആര്‍ സി ടി സിയുമായി ചര്‍ച്ച നടത്തുകയാണ്.

ഇപ്പോള്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, എച്ച്ഡിഎഫ് സി, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലൂടെ മാത്രമേ ഓണ്‍ലൈന്‍ പേമെന്റ് പണമിടപാട് നടത്താന്‍ ഐ ആര്‍ സി ടിസി അനുവദിക്കുന്നുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍