UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ; കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഡി.ജി.സി.എ

റദ്ദാക്കുന്ന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് എത്രയും വേഗം പകരം സംവിധാനം ഒരുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നും ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജെറ്റ് എയര്‍വെയ്സും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 119 വിമാനങ്ങള്‍ കമ്പനിയുടെ വെബ് സൈറ്റില്‍ പറയുന്നതില്‍ വെറും 41 വിമാനങ്ങള്‍ മാത്രമാണ് കമ്പനിയുടേതായി സര്‍വീസ് നടത്തുന്നത്. വരും ആഴ്ചകളില്‍ ജെറ്റ് എയര്‍വെയ്സ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ.) അറിയിച്ചു.

എന്നാല്‍ റദ്ദാക്കുന്ന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് എത്രയും വേഗം പകരം സംവിധാനം ഒരുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നും ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍
ജെറ്റ് എയര്‍വേയ്സില്‍ നിന്ന് പുറത്തുകടക്കാന്‍ വഴിതേടുകയാണ് അബുദാബിയുടെ എത്തിഹാദ് എയര്‍വേയ്‌സ്. 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വെയ്സ് കമ്പനിയുടെ രക്ഷയ്‌ക്കെത്തുമെന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇത്തിഹാദ് ഇനി മുതല്‍മുടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇത്തിഹാദ് നിക്ഷേപിക്കുന്നില്ലെങ്കില്‍ വായ്പകുടിശ്ശിക ഓഹരിയാക്കി മാറ്റാനില്ലെന്നാണ് എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നിലപാട്.കൂടാതെ ജെറ്റിന്റെ സ്ഥിരം യാത്രികര്‍ക്കുള്ള പ്രോഗ്രാമായ ജെറ്റ് പ്രിവിലേജിലെ 50.1 ശതമാനം ഓഹരിയും എസ്ബിഐയ്ക്ക് വാങ്ങാമെന്ന നിര്‍ദേശവും എത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഡഗ്ളസ് മുന്നോട്ടു വെച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ജെറ്റ് എയര്‍വെയ്സ് പൂട്ടിപ്പോകുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍