UPDATES

വിപണി/സാമ്പത്തികം

കണ്ണൂര്‍ കൈത്തറി-കരകൗശല ഉല്‍പന്നങ്ങള്‍ ഇനി ആമസോണില്‍ നിന്ന് വാങ്ങാം

ഈ കൈത്തറി ഷര്‍ട്ടുകള്‍ കൈത്തറിവസ്ത്ര ഡിസൈനറായ അനുശ്രീയാണ് രൂപകല്പന ചെയ്തിരിക്കുന്നത്

കണ്ണൂരിലെ കൈത്തറി ഉല്‍പന്നങ്ങളും കരകൗശല ഉല്‍പന്നങ്ങളും ഓണ്‍ലൈനായി വാങ്ങാനും സംവിധാനം ഒരുക്കുന്നു.ഈ ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര കമ്പോളത്തിലെത്തിക്കുന്നതിന് പുതിയ വിപണനതന്ത്രവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്പ് വീവേഴ്‌സ് സൊസൈറ്റി. ഇനിമുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലൂടെ ഈ ഉല്‍പന്നങ്ങള്‍ വാങ്ങിക്കാന്‍ കഴിയും.

ആദ്യഘട്ടത്തില്‍ വസ്ത്രങ്ങളാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. തെയ്യത്തിന്റെയും തിറയുടെയും കളരിയുടെയും മാതൃകയില്‍ നിര്‍മിച്ച പുതിയ ബ്രാന്‍ഡഡ് കൈത്തറി ഷര്‍ട്ടുകളുമായിട്ടാണ് കൂത്തുപറമ്പ് വീവേഴ്‌സ് സൊസൈറ്റി ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത്. 1500 രൂപമുതല്‍ വിലയുള്ള ഈ കൈത്തറി ഷര്‍ട്ടുകള്‍ കൈത്തറിവസ്ത്ര ഡിസൈനറായ അനുശ്രീയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

മട്ടന്നൂര്‍ പഴശ്ശിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പുതിയ കൈത്തറി ഷര്‍ട്ട് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന് നല്‍കി ആദ്യവില്‍പന ഉദ്ഘാടനം ചെയ്തു. ഏത് ലോക ബ്രാന്‍ഡിനോടും കിടപിടക്കുന്നതാണ് കണ്ണൂര്‍ കൈത്തറിയെന്നും ഇത് വലിയ ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍