UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടി: കാരുണ്യ ചികിത്സ പദ്ധതികള്‍ അവതാളത്തിലാവുന്നു

കാരുണ്യ പദ്ധതി പ്രകാരം നടത്തിയിരുന്ന ഹൃദ്രോഗത്തിന്റേതടക്കമുള്ള ചികിത്സാച്ചെലവുകള്‍ ഇത് കാരണം കൂടും

ജിഎസ്ടി നടപടിയിലായത്തോട് കൂടി പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ചികിത്സ പദ്ധതികള്‍ അവതാളത്തിലാവും. പുതിയ നികുതി സമ്പ്രാദായം പ്രാബല്യത്തിലായതോടെ കാരുണ്യ പദ്ധതി പ്രകാരം നടത്തിയിരുന്ന ഹൃദ്രോഗത്തിന്റേതടക്കമുള്ള ചികിത്സാച്ചെലവുകള്‍ ഇത് കാരണം കൂടും.

പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപവരെ ചികിത്സാ സഹായമായി അനുവദിച്ചിരുന്നു. ഇനി ഇത്തരം ചികിത്സകള്‍ക്ക് 10,000 മുതല്‍ ഒരു ലക്ഷം വരെ രൂപ രോഗികള്‍ അധികം കണ്ടെത്തേണ്ടി വരും. പേസ് മേക്കര്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ കാരുണ്യയിലുള്‍പ്പെടുത്തിയുണ്ടായിരുന്നു.

ജിഎസ്ടി നടപ്പായതോടെ പേസ് മേക്കറിനു 12 മുതല്‍ 18 വരെ ശതമാനം അധിക നികുതി നല്‍കേണ്ടി വരും. പേസ് മേക്കര്‍ സിംഗിള്‍ ചേംബറിന് മാത്രം കുറഞ്ഞതു 10,000 രൂപയാണ് വര്‍ധിച്ചത്. രണ്ട് ചേംബറുള്ള പേസ് മേക്കര്‍ ആണെങ്കില്‍ വര്‍ധന അര ലക്ഷം രൂപവരെയാണ്. ഇതിലും കൂടിയ ഉപകരണം ഘടിപ്പിച്ചാല്‍ വര്‍ധന 80,000 രൂപ വരും.

ഇതുകൂടാതെ മരുന്ന്, ഓപ്പറേഷന്‍ തിയറ്റര്‍ ചാര്‍ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ 15,000 രൂപ കൂടി രോഗികള്‍ വഹിക്കേണ്ടിവരും. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ ഇത് കൂടും.ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റിനും 1,500 രൂപയുടെ വര്‍ധന ഉണ്ട്. ജിഎസ്ടി കൊണ്ട് ചികിത്സാ ചെലവ് വര്‍ധിച്ചത് കാരണം പാവപ്പെട്ട രോഗികളില്‍ പലരും ശസ്ത്രക്രിയ നീട്ടിവയ്ക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടുതുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍