UPDATES

വിപണി/സാമ്പത്തികം

ഒ.ടി.പി തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പോലീസ് സൈബര്‍ സെല്‍

പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യാതിരിക്കുന്നതും ഗുണം ചെയ്യും

ഒ.ടി.പി (OTP- One Time Password) തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ജില്ലാതലത്തില്‍ പോലീസ് സൈബര്‍ സെല്‍ സംവിധാനം ഒരുങ്ങുന്നു. ഒ.ടി.പി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ സൈബര്‍ സെല്ലുകളെ വിവരം അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനുമുള്ള നടപടികളുമായിരിക്കും ഇവര്‍ സ്വീകരിക്കുക. ഒടിപി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ എത്രയും വേഗം, കഴിയുന്നതും ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ, ആ വിവരം പോലീസില്‍ അറിയിക്കണം.

പോലീസില്‍ വിവരം ലഭിച്ചാലുടന്‍ ആ വിവരം പൊലീസ്, ബാങ്ക്/മൊബൈല്‍ വാലറ്റുകളെ അറിയിക്കും. ബാങ്കിങ്/മൊബൈല്‍ വാലറ്റ് അധികൃതര്‍ ഉടനടി തന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞു വയ്ക്കുകയും ചെയ്യും. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യാതിരിക്കുന്നതും ഗുണം ചെയ്യും.

ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പോലീസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.

പരാതിപ്പെടാനുള്ള ജില്ലാ സൈബര്‍സെല്ലുകളുടെ നമ്പര്‍

തിരുവനന്തപുരം സിറ്റി      94979 75998

തിരുവനന്തപുരം റൂറല്‍    94979 36113

കൊല്ലം സിറ്റി                            94979 60777

കൊല്ലം റൂറല്‍                          94979 80211

പത്തനംതിട്ട                             94979 76001

ആലപ്പുഴ                                     94979 76000

കോട്ടയം                                      94979 76002

ഇടുക്കി                                         94979 76003

കൊച്ചി സിറ്റി                           94979 76004

എറണാകുളം റൂറല്‍           94979 76005

തൃശൂര്‍ സിറ്റി                          94979 62836

തൃശൂര്‍ റൂറല്‍                        94979 76006

പാലക്കാട്                                 94979 76007

മലപ്പുറം                                    94979 76008

കോഴിക്കോട് സിറ്റി           94979 76009

കോഴിക്കോട് റൂറല്‍          94979 76010

വയനാട്                                    94979 76011


കണ്ണൂര്‍                                       94979 76012


കാസര്‍ഗോഡ്                      94979 76013

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍