UPDATES

വിപണി/സാമ്പത്തികം

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് കേരള ബജറ്റ് ; കേരളത്തില്‍ മിക്ക മരുന്നുകള്‍ക്കും വിലകൂടും

12 ശതമാനം മുതല്‍ ജി.എസ്.ടി.യുള്ള ഉത്പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് അധികമായി ഒരുശതമാനം സെസ് ചുമത്താനാണ് തീരുമാനം.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റ് അവതരണം നടന്നു. ഉയര്‍ന്ന ജിഎസ്റ്റി സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് അധികമായി ചുമത്താനുള്ള തീരുമാനമാണ് ഈ ബജറ്റില്‍ എടുത്തുപറയാനുള്ളത്. ഇതോടെ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

12 ശതമാനം മുതല്‍ ജി.എസ്.ടി.യുള്ള ഉത്പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് അധികമായി ഒരുശതമാനം സെസ് ചുമത്താനാണ് തീരുമാനം. വിപണിയിലുള്ള മരുന്നുകളുടെ 77 ശതമാനവും ഈ വിഭാഗത്തിലുള്ളതാണ്.12 ശതമാനം സ്ലാബിലുള്ള മരുന്നുകളാണ് വിപണിയില്‍ കൂടുതല്‍ വിറ്റുപോകുന്നത്.

ചരക്ക്-സേവന നികുതി നടപ്പായപ്പോള്‍ മുതല്‍ മരുന്നു നികുതിനിരക്ക് കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ വിരലിലെണ്ണാവുന്നവയ്ക്കു മാത്രമാണ് നികുതികുറച്ചത്.അയല്‍സംസ്ഥാനങ്ങളിലും മറ്റും 12 ശതമാനം നികുതിക്ക് മരുന്ന് കിട്ടും. വിലയിലെ ഈ വ്യത്യാസം കാരണം മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള മരുന്നുകടത്ത് തുടങ്ങാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍