UPDATES

വിപണി/സാമ്പത്തികം

നിപ: സൗദിക്കും കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി വേണ്ട

കേരളത്തിൽ നിപ വൈറസ് ബാധിച്ച് പതിനേഴ് പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ മുൻകരുതലെന്ന നിലയിൽ താത്കാലികമായി കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയത്

യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സൗദിയും നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് സംബന്ധിച്ച നിർദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും കൈമാറിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ.യും ബഹ്‌റൈനും നിരോധനം തുടങ്ങിയത്.

കേരളത്തിൽ നിപ വൈറസ് ബാധിച്ച് പതിനേഴ് പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ മുൻകരുതലെന്ന നിലയിൽ താത്കാലികമായി കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയത്.

നിപ വൈറസ് സംബന്ധിച്ച സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറസ് ബാധ രാജ്യത്തേക്ക് വ്യാപിക്കാതിരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മിക്ക ഗൾഫ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍