UPDATES

വിപണി/സാമ്പത്തികം

കെ.പി.എല്‍ ഓയില്‍ മില്‍സ് റൈസ് ബ്രാന്‍ ഓയില്‍ വിപണിയില്‍ അവതരിപ്പിച്ചു

ഒരു ലിറ്ററിന്റേയും 500 മില്ലി ലിറ്ററിന്റേയും പെറ്റ് ബോട്ടിലുകളിലും പൗച്ചുകളിലുമാണ് കെ.പി.എല്‍ ശുദ്ധി റൈസ് ബ്രാന്‍ ഓയില്‍ വിപണിയിലിറക്കിയിരിക്കുന്നത്

ഭക്ഷ്യ എണ്ണ മേഖലയിലെ പ്രമുഖരായ കെ.പി.എല്‍. ഓയില്‍ മില്‍സ് റൈസ് ബ്രാന്‍ ഓയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു ലിറ്ററിന്റേയും 500 മില്ലി ലിറ്ററിന്റേയും പെറ്റ് ബോട്ടിലുകളിലും പൗച്ചുകളിലുമാണ് കെ.പി.എല്‍ ശുദ്ധി റൈസ് ബ്രാന്‍ ഓയില്‍ വിപണിയിലിറക്കിയിരിക്കുന്നത്. മികച്ചതും ശുദ്ധവുമായ എണ്ണ ഉപഭോക്താക്കളിലെത്തുന്നു എന്നുറപ്പാക്കാനായി പുതിയ ശേഖരണ ടാങ്കുകളും പാക്കിംഗ് മെഷീനുകളും ഗുണമേന്‍മ ഉറപ്പു വരുത്തുന്ന മാര്‍ഗങ്ങളും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെപിഎല്‍ ഓയില്‍ മില്‍സ് ചെയര്‍മാന്‍ ജോഷ്വ ആന്റോ പറഞ്ഞു.

കെ.പി.എല്‍. ഈ വര്‍ഷം മെയ് മാസത്തില്‍ കെ.പി.എല്‍. ശുദ്ധി ആറുതരം അച്ചാറുകള്‍ വിപണിയിലെത്തിച്ചിരുന്നു. കണ്ണിമാങ്ങ, കട്ട് മാങ്ങ, നാരങ്ങ, വെളുത്തുളളി, മീന്‍, ചെമ്മീന്‍ അച്ചാറുകളായിരുന്നു വിപണിയിലെത്തിച്ചത്. വ്യാപാര മേഖലയില്‍ നിന്നും വീട്ടമ്മമാരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഇരിങ്ങാലക്കുട ആസ്ഥാനമായി 1941 ല്‍ പ്രവര്‍ത്തനമാരംഭിച്ച കെ.പി.എല്‍. ഓയില്‍ മില്‍സിന് രാജ്യത്തിനകത്തും പുറത്തുമായുള്ള ഭക്ഷ്യ എണ്ണ വ്യവസായ രംഗത്ത് 75 വര്‍ഷത്തിലേറെ വരുന്ന പ്രവര്‍ത്തന പാരമ്പര്യമാണുള്ളത്. ആകര്‍ഷകമായ വാസനയോടുകൂടിയ കെ.പി.എല്‍. ശുദ്ധി വെളിച്ചെണ്ണ പാചകം ചെയ്യുന്ന ഭക്ഷണത്തിന് അധിക വാസനയും രുചിയും നല്‍കുന്നു.

കെ.പി.എല്‍. ശുദ്ധി സണ്‍ ഫ്‌ളവര്‍ ഓയില്‍, കെ.പി.എല്‍. ശുദ്ധി എള്ളെണ്ണ, കെ.പി.എല്‍. ശുദ്ധി തേങ്ങാപ്പാല്‍പ്പൊടി, കെ.പി.എല്‍. ശുദ്ധി വെര്‍ജിന്‍ വെളിച്ചെണ്ണ തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയിരുന്നു. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ കെ.പി.എല്‍. ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കെപിഎല്‍ ഓയില്‍ മില്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജെ. പിയൂസ്, ബിസിനസ് കണ്‍സല്‍ടന്റ് ദേവരാജ് കെ.കെ. തുടങ്ങിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍