UPDATES

വിപണി/സാമ്പത്തികം

ലാന്‍കോ ചുഴലിപ്പേടിയില്‍ ഇന്ത്യന്‍ ബാങ്കുകള്‍; തിരിച്ചടക്കാതെ 50,000 കോടി രൂപയുടെ വായ്പ

ഐസിഐസി, ഐഡിബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്,ആന്ധ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരാണ് പ്രധാന വായ്പാദാതാക്കള്‍

‘എടുത്തുപറയേണ്ടുന്ന’ വ്യക്തിത്വമുള്ള ഒരാളാണ് ലഗദപതി രാജഗോപാല്‍, മുന്‍ശുണ്ഠിക്കാരനും. രാഷ്ട്രീയ നേതാവ് പി ഉപേന്ദ്രയുടെ മകളെ വിവാഹം കഴിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള അയാളുടെ വന്‍ വരവുണ്ടായത്. തന്റെ ഭാര്യാപിതാവിന്റെ മണ്ഡലമായ വിജയവാഡയില്‍ നിന്നും മത്സരിച്ചു ജയിച്ച അയാള്‍ പതിനഞ്ചാം ലോകസഭയില്‍ അംഗമായി. പക്ഷേ രണ്ടാമതൊരു കല്യാണം ഉടനെ കഴിക്കുന്നതിന് അതൊന്നും അയാള്‍ക്ക് തടസമായില്ല.

തെലങ്കാന സംസ്ഥാനത്തിനായുള്ള സമരം കൊടുമ്പിരികൊള്ളവേ രാജഗോപാല്‍ കര്‍ശനമായ തെലങ്കാന വിരുദ്ധ നിലപാടെടുത്തു. അതിന്റെ കൂടെ തന്റെ കമ്പനി Lanco Infratech –ന്റെ (Lagadapati Amarappa Naidu and Company)ആസ്ഥാനം ഹൈദരാബാദില്‍ നിന്നും ന്യൂ ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. ഒരു ദിവസം കുരുമുളക് വെള്ളവുമായി പാര്‍ലമെന്റിലെത്തി അയാള്‍ സഭയെ ഞെട്ടിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തെലങ്കാന സംസ്ഥാനം പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു ലോകസഭയില്‍ നിന്നും രാജിവെക്കുകയും ചെയ്തു. കോണ്‍ഗ്രസ് അയാളെ ബുദ്ധിപൂര്‍വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

പക്ഷേ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് രാജഗോപാലുമായുള്ള ബന്ധം അങ്ങനെ മുറിച്ചുകളയാന്‍ പറ്റില്ലായിരുന്നു. ഇന്ത്യന്‍ ബാങ്കുകളുടെ ഒരു സംഘം ഇപ്പോള്‍ 50,000 കോടി രൂപയുടെ വായ്പകള്‍ പരിശോധിക്കുകയാണ്; അതില്‍ മിക്കതും ഒരിക്കലും തിരിച്ചുകിട്ടില്ല എന്നവര്‍ക്ക് ഉറപ്പാണ്.

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍

വായ്പാദാതാക്കളുടെ സമിതി (Committee of Ceditors-CoC) Thriveni Earthmovers-ന്റെ പ്രമേയം അംഗീകരിക്കാത്തതിനാല്‍ തങ്ങള്‍ സ്ഥാപനം നിര്‍ത്തലാക്കുന്നതിന്റെ (liquidation) വക്കിലാണെന്ന് വ്യാഴാഴ്ച്ച സമര്‍പ്പിച്ച നിയമപരമായ ഒരു മറുപടിയില്‍ Lanco Infratech പറഞ്ഞിരിക്കുന്നു.

ലളിതമായി പറഞ്ഞാല്‍, കമ്പനിയെ ചെറിയ ഭാഗങ്ങളാക്കി, ഓരോ ഭാഗവും, ഓരോ പണിശാലയും, ഓരോ വാഹനവും, വില്‍ക്കുകയും കിട്ടാവുന്നത്ര പണം തിരിച്ചുപിടിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ‘liquidation’. എന്നാലിതുകൊണ്ട് Lanco ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള തുകയുടെ അടുത്തൊന്നും ശേഖരിക്കാനാകില്ല.

കഴിഞ്ഞ വര്‍ഷം National Company Law Tribunal (NCLT)-നു അയക്കേണ്ട 12 വലിയ ബാങ്ക് വായ്പ തിരിച്ചടക്കാത്തവരുടെ പട്ടികയില്‍പ്പെട്ട Lanco-യുടെ 270 ദിവസത്തെ പാപ്പരാകല്‍ കാലാവധി മെയ് 4-നു (വെള്ളിയാഴ്ച്ച) അവസാനിക്കുകയാണ്. 2017 സാമ്പത്തികവര്‍ഷം അവസാനത്തില്‍ Lanco Infratech ബാങ്കുകള്‍ക്ക് 43,502 കോടി രൂപയാണ് കടമുണ്ടായിരുന്നത്.

അഴിമതികൾ ഓരോന്നായി പുറത്തേക്ക്; പീയൂഷ് ഗോയലിന് 650 കോടി വെട്ടിച്ച കമ്പനിയുമായി ബന്ധം

സ്ഥാപനം വിറ്റൊഴിയുന്ന liquidation പ്രക്രിയയില്‍ എത്ര പണം ലഭിക്കുമെന്ന് ഉപ്പോള്‍ അറിയില്ലെങ്കിലും, അതിന്റെ സിംഹഭാഗവും കടക്കാര്‍ കൊണ്ടുപോകും എന്നുറപ്പാണ്. ഐസിഐസി, ഐഡിബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്,ആന്ധ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരാണ് പ്രധാന വായ്പാദാതാക്കള്‍.

പാപ്പരാകല്‍ പ്രമേയം മെയ് 4-നു അവസാനിക്കുന്നതിനാല്‍, കമ്പനി liquidation-നു ആവശ്യമായ അപേക്ഷ Resolution Professional (RP) NCLT-യുടെ ഹൈദരാബാദ് ബഞ്ചില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് കമ്പനി അറിയിക്കുന്നു. Thriveni Earthmovers പുതുക്കിയ അപേക്ഷ മെയ് 1-നു നല്‍കിയെന്നും Lanco കൂട്ടിച്ചേര്‍ത്തു.

Insolvency and Bankruptcy Code (IBC) പ്രകാരം IDBI ബാങ്ക് നല്കിയ അപേക്ഷയില്‍ ഹൈദരാബാദിലെ NCLT ബഞ്ച് Lanco Infratech-നു എതിരെയുള്ള പാപ്പരായി പ്രഖ്യാപിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ Lanco വരുമാനത്തില്‍ 1,635 കോടിയില്‍ 890 കോടിയുടെ നഷ്ടം റിപ്പോര്‍ട് ചെയ്തിരുന്നു.

കുഴപ്പത്തിലായ ഏതാണ്ട് ഒരു ഡസന്‍ കമ്പനികളില്‍ ഒന്നാണ് ഇത്-അവയുടെ മൊത്തം വായ്പ ഏതാണ്ട് 2.4 ലക്ഷം കോടി രൂപ വരും-ഇതെല്ലാം NCLT-ക്കു വിടാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

ധനകാര്യ സെക്രട്ടറിക്ക് രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ സമ്മാനം, അന്വേഷണമില്ല; പിന്നില്‍ നിരവ് മോദിയോ?

വീണ്ടും വായ്പാ തട്ടിപ്പ്? ഐസിഐസിഐയും വീഡിയോകോണും പ്രതിക്കൂട്ടില്‍

എസ്സാര്‍ ഗ്രൂപിന് ഐസിഐസിഐയുടെ ഉദാര വായ്പ; ബാങ്ക് സിഇഒയുടെ ഭര്‍ത്താവിന് എസ്സാര്‍ മരുമകന്റെ നിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍