UPDATES

വിപണി/സാമ്പത്തികം

ഫ്ളിപ്കാര്‍ട്ട് സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ ആദായ നികുതി നല്‍കിയത് 699 കോടി

ഫ്ളിപ്കാര്‍ട്ടിന്റെ ഇടപാടുമായി ബന്ധപ്പെട്ട് എത്ര തുക ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഓഹരി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഫ്ളിപ്കാര്‍ട്ട് സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ മുന്‍കൂര്‍ നികുതിയായി 699 കോടി ആദായ നികുതി വകുപ്പിന് നല്‍കി. 2018-19 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അഡ്വാന്‍സ് ടാക്സ് ഇനത്തിലാണ് ഇത്രയും തുക അടച്ചത്.യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഓഹരി വിറ്റപ്പോള്‍ ലഭിച്ച വരുമാനത്തിന്റെ മൂലധന നേട്ടനികുതി ഉള്‍പ്പടെയാണിത്.

സച്ചിന്റെ പങ്കാളിയും ഫ്ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനുമായ ബിന്നി ബെന്‍സാല്‍ തനിക്ക് ലഭിച്ച എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പില്‍നിന്ന് ലഭിച്ച വിവരം. ഫ്ളിപ്കാര്‍ട്ടിന്റെ ഇടപാടുമായി ബന്ധപ്പെട്ട് എത്ര തുക ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഓഹരി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

സിംഗപൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ഓഹരി ഉടമകള്‍ സോഫ്റ്റ് ബാങ്കും ഇ ബേയുമായിരുന്നു. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതിയായിരിക്കും ഇവര്‍ക്ക് നല്‍കേണ്ടിവരിക. പരമാവധി 40 ശതമാനമാണ് നികുതി നല്‍കേണ്ടിവരും. എന്നാല്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍