UPDATES

വിപണി/സാമ്പത്തികം

രാജഗിരിയില്‍ സൈക്കോളജി ഫെസ്റ്റ് സംഘടിപ്പിച്ചു

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 400ല്‍ അധികം സൈക്കോളജി വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ദേശിയ തലത്തില്‍ സൈക്കോളജി ഫെസ്റ്റ് സംഘടിപ്പിച്ചു. കളമശ്ശേരി കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് കുര്യേടത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ്, ഡീന്‍. റവ. ഡോ. വര്‍ഗീസ് കെ. വര്‍ഗീസ്, ഡോ. മോണിക്ക പഫല്ലെര്‍ (കാത്തൊലിക് സര്‍വ്വകലാശാല, ജര്‍മനി) തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ജെ ശംഭു ചടങ്ങില്‍ മുഖ്യാതിഥിയായി.

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 400ല്‍ അധികം സൈക്കോളജി വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. വിനോദപ്രദവും മനശ്ശാസ്ത്രപരവുമായ എട്ടോളം പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി. രണ്ടുലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ച മത്സരങ്ങളില്‍ സര്‍വ്വകലാശാല/കോളേജ് വിഭാഗത്തില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗളൂരും, സ്‌കൂള്‍ വിഭാഗത്തില്‍ കാക്കനാട് ക്രിസ്തുജയന്തിയും ഓവറോള്‍ ചാമ്പ്യന്മാരായി.

ആലുവ യു.സി കോളേജ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. മാത്യു വട്ടത്തറ സി.എം.ഐ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, രാജഗിരി കോളേജ്), പ്രൊഫ. റെക്സ് ജോസ് ജോസഫ്, ഗ്ലോറിയ റെജി, അമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍