UPDATES

വിപണി/സാമ്പത്തികം

ആയിരം കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ലുലു മിനി ഷോപ്പിംഗ് മാള്‍ വരുന്നു

മൂവായിരത്തോളം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും എംഎ യൂസഫലി കൂട്ടിച്ചേര്‍ത്തു

ആയിരം കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ലുലു മിനി ഷോപ്പിംഗ് മാള്‍ വരുന്നു. എംഎ യൂസഫലിയാണ് ഇക്കാര്യം മാധ്യമങ്ങൡലൂടെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂവായിരത്തോളം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ നാളായി ഇതിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നെന്നും പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തിരിക്കെയാണ് മുഖ്യമന്ത്രി ഇതില്‍ നിന്നും പിന്മാറരുതെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോട്ടല്‍, എന്നിവ ഉള്‍പ്പെട്ടതായിരിക്കും മിനി ഷോപ്പിംഗ് മാളെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാള്‍ ആണ് ലക്ഷ്യമിടുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

മൂന്ന് മാസത്തിനുള്ള പദ്ധകിയുടെ തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി. താന്‍ പ്രഖ്യാപനത്തില്‍ വിശ്വസിക്കുന്നയാളല്ലെന്നും എന്ത് പ്രഖ്യാപിച്ചോ അത് പ്രാവര്‍ത്തികമാക്കുന്നയാളാണെന്നും അല്ലെങ്കില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നവ മാത്രം പ്രഖ്യാപിക്കുന്നയാളാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍