മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 2,480കോടിയായി. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 1,808കോടിയായിരുന്നു.
രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന സ്ഥാപനമായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെയും കഴിഞ്ഞ പാദത്തിലെയും പ്രവര്‍ത്തനഫലം പുറത്തുവിട്ടു.8,810 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. തൊട്ടു മുന്‍ സാമ്പത്തികവര്‍ഷമിത് 6,685 കോടിയായിരുന്നു. 32 ശതമാനമാണ് വരുമാനത്തിലെ വര്‍ദ്ധന. 1,557 കോടി രൂപയാണ് മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അറ്റാദായം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 1,076 കോടിയായിരുന്നു.
മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 2,480കോടിയായി. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 1,808കോടിയായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 588 കോടിയായിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവിലിത് 314 കോടിയായിരുന്നു.
ഓഹരിയുടമകള്‍ക്ക് 325 ശതമാനം ഡിവിഡന്റ് നല്‍കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കളുടെ എണ്ണം 6.1 ദശലക്ഷം കടന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 67,078 കോടിയായി.