UPDATES

വിപണി/സാമ്പത്തികം

മാക്‌സ് കിഡ്‌സ് ഫെസ്റ്റിവല്‍ വിജയികള്‍

വിവിധ ഇനങ്ങളിലായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സംഘടിപ്പിച്ച മാക്‌സ് കിഡ്‌സ് ഫെസ്്റ്റിവലില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച് കുട്ടികൂട്ടങ്ങള്‍. 500 ഓളം കുട്ടികള്‍ പങ്കെടുത്ത ഫെസ്്റ്റിവലില്‍ വിവിധ ഇനങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രണ്ടു മുതല്‍ നാല് വയുസുള്ളവരെയും അഞ്ചു മുതല്‍ പത്ത് വയസുള്ളവരെയും പ്രത്യേകം ഗ്രൂപ്പൂകളാക്കിയാണ് മത്സരം നടത്തിയയ്. ചിത്രരചന മത്സരത്തില്‍ ഓംകൃഷ്ണ, അനുഷ്‌ക രമേഷ്, എന്നിവരും സംഗീതാലാപനത്തിന് എച്ച്. ആര്‍ കീര്‍ത്തി മാലിനി, ശ്രദ്ധ എ. നായര്‍, നൃത്ത മത്സരത്തില്‍ ലയ കൃഷ്ണ, കൈലാസ് നാഥ് എന്നിവരും ഒന്നാമതെത്തി. അനൂപ് ശങ്കര്‍, സൗഭാഗ്യ വെങ്കിടേഷ്, ജെ.ആര്‍ പാലക്കല്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

മാക്‌സ് റീറ്റെയില്‍ റീജിണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിത്തു റ്റി. എസ്, മലബാര്‍ റീറ്റൈയിലേഴ്‌സ് ജനറല്‍ മാനേജര്‍ റിജു എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍