UPDATES

വിപണി/സാമ്പത്തികം

പത്ത് വർഷത്തിനുള്ളിൽ യു എ ഇയിൽ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കും

യു എ ഇയിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 200 ശതമാനത്തിൽ നിന്നും 357 ശതമാനം ആയി ഉയരും

അടുത്ത 10 വർഷത്തിനുള്ളിൽ യു എ ഇയിൽ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കും എന്ന് പഠനം. 2027ഓട് കൂടി യു എ ഇയിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 200 ശതമാനത്തിൽ നിന്നും 357 ശതമാനം ആയി ഉയരും എന്നും പഠനം സൂചിപ്പിക്കുന്നു.

ദുബൈയിൽ 40 ശതകോടീശ്വരന്മാർ ഉണ്ട്. യു എ ഇയിൽ 62 ശതകോടിശ്വരന്മാർ ഉണ്ടെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. ലോകത്തു ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ളതിൽ പത്താം സ്ഥാനം യു എ ഇ ക്ക് ലഭിച്ചപ്പോൾ ദുബൈക്ക് എട്ടാം സ്ഥാനം ആണ്.

പഠന റിപ്പോർട്ട് അനുസരിച്ചു റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിൽ നിന്നാണ് ശതകോടീശ്വരന്മാർ പണം സമ്പാദിച്ചത്. കുറഞ്ഞ നികുതി ഘടന, ആഡംബരം, ശക്തമായ നിയമങ്ങൾ, മികച്ച വിദ്യാഭാസ സംവിധാനങ്ങൾ, ലോക കച്ചവട നിലയം എന്നീ മേഖലകളിൽ യു എ ഇ മറ്റുള്ള രാജ്യങ്ങളെക്കാളും മുന്നിലാണ്. ഈ സാഹചര്യങ്ങൾ ആണ് ശതകോടീശ്വരന്മാരെ യു എ ഇയിലേക്കു ആകർഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍