UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണ്‍ 7എസ് ബാംഗ്ലൂരില്‍ ലോഞ്ച് ചെയ്തു

വിദേശ ബ്രാന്‍ഡുകള്‍ക്കിടയില്‍ അതേ ഗുണനിലവാരത്തില്‍ സ്വദേശി നിര്‍മ്മിത എം ഫോണ്‍ 7s ഏറെ ആകാംക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്

ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ‘എം’ ഫോണ്‍ എസ് വിപണിയിലെത്തി.  മികച്ച മോഡലുമായാണ് എം ഫോണ്‍ ബാഗ്ലൂരില്‍ ലോഞ്ച് ചെയ്തത്. സ്വന്തമായി വികസിപ്പിച്ചെടുത്ത എം യു ഒാപ്പേറേറ്റിങ് സിസ്്റ്റം ആണ് ഇന്റര്‍ ഫേസ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍വിപണിയില്‍ ഏറെ പുതിയ പ്രത്യേകതകളുമായാണ് എം ഫോണ്‍ എസിന്റെ വരവ്. 5.5 ഇഞ്ച് അമോലെഡ് അള്‍ട്രാ എച്ച് ഡി ഡിസപ്ലെ, 8 ജിബി റാം, 2.5 ജിഗാഹെഡ്‌സ്, ഡെക്കാകോര്‍ പ്രൊസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 32 ജിബി സറ്റോറേജ് ശേഷിയുളള 4 വ്യത്യസ്ഥ വേരിയെന്റുകളിലാണ് പുതിയ 7 എസ് സീരീസ് എന്നതാണ് പ്രത്യേകത.

എംഫോണ്‍ 7 എസ് എന്നത് ഫോണിന്റെ ഏഴ് പ്രത്യേകതകളെയാണ് സൂചിപ്പിക്കുന്നത്. ത്രസിപ്പിക്കുന്ന കാഴ്ച്ച (Stunning look), ഉറപ്പുളള ലോഹ നിര്‍മ്മിത ബോഡി, (Solid Metal Body) ആകര്‍ഷകമായ നിറങ്ങള്‍ (Stylish colors) വേഗതയുളള (Speedy Processor) കനം കുറഞ്ഞ (Slim) സമര്‍ത്ഥമായ (Smart Gestures) സുരക്ഷയോട് കൂടിയ (Secured Access) എന്നിങ്ങനെയുളള ഏഴ് ഗുണങ്ങളാണവയെന്ന് കമ്പനി എം ഫോണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) നടന്ന ചടങ്ങിലാണ് ഈ സ്വദേശി ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. വിദേശ ബ്രാന്‍ഡുകള്‍ക്കിടയില്‍ അതേ ഗുണനിലവാരത്തില്‍ സ്വദേശി നിര്‍മ്മിത എം ഫോണ്‍ 7s ഏറെ ആകാംക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍