UPDATES

വിപണി/സാമ്പത്തികം

പുതിയ പമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍ ; സംസ്ഥാനത്ത് പുതുതായി നിലവില്‍ വരുക 1,731 പമ്പുകള്‍

പത്താം ക്‌ളാസ് പാസായ 21 മുതല്‍ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആര്‍ക്കും പമ്പിനായി അപേക്ഷ സമര്‍പിക്കാം.

പൊതുമേഖല എണ്ണക്കമ്പനികളുടെ പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പുതുതായി നിലവില്‍ വരുക 1,731 പമ്പുകള്‍. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോള്‍ ഡീസല്‍ പമ്പുകളുടെ എണ്ണം 3,736 ആയി ഉയരും. നാലരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പമ്പുകള്‍ക്കായുള്ള അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ഒഴിവാക്കിയാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയിലും , ഭാരത് പെട്രോളിയവും , ഹിന്ദുസ്ഥാന്‍ പെട്രോളിയവും പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. പത്താം ക്‌ളാസ് പാസായ 21 മുതല്‍ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആര്‍ക്കും പമ്പിനായി അപേക്ഷ സമര്‍പിക്കാം.

ഇതുപ്രകാരമാണ് കേരളത്തില്‍ ആകെ ആയിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന് പമ്പുകള്‍ അനുവദിക്കപ്പെടുക. നഗര വ്യവസായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റഗുലര്‍ മേഖലയില്‍ തൊള്ളായിരത്തി അറുപതും ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന റൂറല്‍ മേഖലയില്‍ എഴുന്നൂറ്റി എഴുപത്തിയൊന്ന് പമ്പുകളുമാണ് നിലവില്‍വരുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍