UPDATES

വിപണി/സാമ്പത്തികം

വൈറ്റമിന്‍ എയും ഡിയും ചേര്‍ത്ത പുതിയ പാലുമായി മില്‍മ വിപണിയില്‍

പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്.

വൈറ്റമിന്‍ എയും ഡിയും ചേര്‍ത്ത പാലാണ് നാളെ മുതല്‍ മില്‍മ വിപണിയില്‍ എത്തിക്കുന്നത്. പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കള്‍ക്ക് പാല്‍ വിപണിയില്‍ എത്തുന്നത്.

പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. എറണാകുളം മേഖല പരിധിയിലെ ത്യപ്പുണിത്തുറ, കട്ടപ്പന,കോട്ടയം ത്യശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വൈറ്റമിന്‍ ചേര്‍ത്ത പാല്‍ വിപണിയില്‍ എത്തുക.

രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കൂറവുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ തിരുമാനം.മാത്രമല്ല മില്‍മയുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായും ഉടന്‍ തന്നെ വിപണിയില്‍ എത്തും.അതുപോലെ തന്നെ മില്‍മയുടെ ഐസ്‌ക്രിം ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍