UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക ക്രമക്കേട്; നിസാന്‍ മേധാവി കാര്‍ലോസ് ഗോന്‍ അറസ്റ്റില്‍

ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഗോസനെ കമ്പനി നീക്കിയിരുന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികളിലൊന്നായ നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാന്‍ കാര്‍ലോസ് ഗോന്‍ , കമ്പനിയുടെ ഡയറക്ടര്‍ ഗ്രെഗ് കെല്ലിയുംജപ്പാനില്‍ അറസ്റ്റിലായി. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഗോസനെ പുറത്താക്കാന്‍ കമ്പനി നേരത്തെ തീരുമാനം എടുത്തിരുന്നു. സാമ്പത്തിക ക്രമക്കേട്, കമ്പനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തിയതിന്റെ പേരിലാണ് നടപടി. കാര്‍ലോസ് ഗോന്‍, ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരേ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാസങ്ങളായി കമ്പനി അന്വേഷണം നടത്തിവരികയായിരുന്നു.

അന്വേഷണങ്ങളോട് ഇരുവരും സഹകരിക്കുന്നുണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി.ടോക്യോ സ്റ്റോക് എക്‌സ്ചേഞ്ചിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കാര്‍ലോസ് ഗോനും ഗ്രെഗ് കെല്ലിയും കുറേ വര്‍ഷങ്ങളായി തങ്ങളുടെ പ്രതിഫലം കുറച്ചു കാണിക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് നിസ്സാന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോന്‍ അറസ്റ്റിലായതോടെ ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളുടെ കൂട്ടുകെട്ടായ റെനോ-നിസ്സാന്‍-മിറ്റ്സുബിഷി പ്രതിസന്ധിയിലാകും. ലോകത്ത് ഇപ്പോള്‍ വില്‍ക്കുന്ന കാറുകളുടെ ഏതാണ്ട് 10 ശതമാനവും ഈ കമ്പനികളുടേതാണ്. ഇവയുടെ സംയോജനം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

1996 ല്‍ ഫ്രഞ്ച് കാര്‍ കമ്പനിയായ റെനോയിലെത്തിയ കാര്‍ലോസ് ഗോന്‍ റെനോയെ ചുരുങ്ങിയ കാലം കൊണ്ടാണ് ലാഭത്തിലെത്തിച്ചത്.പ്രതിസന്ധിയില്‍ പെട്ട് ഉലയുകയായിരുന്ന നിസ്സാനെ ഏറ്റെടുത്ത് അടുത്ത മാജിക് കാട്ടി. ഇതോടെ റെനോ-നിസ്സാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. 2016-ല്‍ മിറ്റ്സുബിഷിയുടെ ഓഹരി സ്വന്തമാക്കിയതോടെ അത് റെനോ-നിസ്സാന്‍-മിറ്റ്സുബിഷി ഗ്രൂപ്പായി വളര്‍ന്നു.

ഹന വ്യവസായ രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ട തലവന്മാരിലൊരാളാണ് കാര്‍ലോസ് ഗോന്‍. റെനോ-നിസ്സാന്‍-മിറ്റ്സുബിഷി ഗ്രൂപ്പിന്റെ ചെയര്‍മാന്‍, റെനോയുടെ സി.ഇ.ഒ., നിസ്സാന്റെയും മിറ്റ്സുബിഷിയുടെയും ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രതിഫലം പറ്റുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ന്ന പ്രതിഫലത്തെ കഴിഞ്ഞ വര്‍ഷം റെനോയുടെ ഓഹരി ഉടമകള്‍ ചോദ്യം ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം ശമ്പളം 20 ശതമാനം കുറയ്ക്കാന്‍ തയ്യാറായി.ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാര്‍ലോസ് ഗോനെ പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യാഴാഴ്ച ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍