UPDATES

വിപണി/സാമ്പത്തികം

എന്‍പിസിഐ റൂപേ ജെസിബി ഗ്ലോബല്‍ കാര്‍ഡ് പുറത്തിറക്കി

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ടിജെഎസ്ബി ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ റൂപേ-ജെസിബി ഗ്ലോബല്‍ കാര്‍ഡ് നല്‍കും.

നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) ജെസിബി ഇന്റര്‍നാഷണല്‍ കോ ലിമിറ്റഡും ഇന്ത്യന്‍ ബാങ്കുകളുമായി ചേര്‍ന്ന് റൂപേ ജെസിബി ഗ്ലോബല്‍ കാര്‍ഡ് പുറത്തിറക്കി. റൂപേ കാര്‍ഡ് സ്വീകരിക്കുന്ന ഇന്ത്യയിലേയും ജെസിബി കാര്‍ഡ് ഉപയോഗിക്കുന്ന വിദേശത്തേയും പിഒഎസ്, എടിഎം എന്നിവിടങ്ങളില്‍ ജെസിബി ഗ്ലോബല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യത്തെ ജെസിബി ബ്രാന്‍ഡ് കാര്‍ഡാണിത്.

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ടിജെഎസ്ബി ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ റൂപേ-ജെസിബി ഗ്ലോബല്‍ കാര്‍ഡ് നല്‍കും.

ജെസിബി ഗ്ലോബല്‍ കാര്‍ഡ് പുറത്തിറക്കുന്നതിനോടനുബന്ധിച്ച് എന്‍പിസിഐയും ജെസിബിഐയും സംയുക്തമായി പ്രത്യേക ക്യാഷ്ബാക്ക് പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനു പുറത്തുള്ള പിഒഎസ് ഇടപാടുകളില്‍ 15 ശതമാനം ക്യാഷ് ബാക്ക് ആണ് ലഭിക്കുന്നത്. ഇതിനു പുറമേ തായ്‌ലണ്ട്, യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ ചില ജനപ്രിയ ലക്ഷ്യങ്ങളിലെ ഇടപാടുകള്‍ക്ക് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 15 ശതമാനം അധിക ക്യാഷ് ബാക്കും കൂടി ലഭിക്കും.

ഇതിനു പുറമേ കാര്‍ഡ് ഉടമകള്‍ക്ക് യുഎസ്എ, ഫ്രാന്‍സ്, തായ്‌വാന്‍, കൊറിയ,ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലെ ജെസിബി ലൗഞ്ചുകളിലെ സൗകര്യങ്ങളും ആസ്വദിക്കാം.

തങ്ങളുടെഇടപാടുകാര്‍ക്ക്ഉയര്‍ന്നമൂല്യമുള്ളസേവനങ്ങള്‍നല്‍കാന്‍ഈസംയുക്തസംരംഭംഇരുകമ്പനികളേയുംപ്രാപ്തമാക്കും,എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു.

തങ്ങളുടെ ഇടപാടുകാരുടെ പേമെന്റ് അനുഭവം മികച്ചതാക്കാനും ഇന്ത്യയ്ക്കു പുറത്തയ്ക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും റൂപേ-ജെസിബി ഗ്ലോബല്‍ കാര്‍ഡ് സഹായിക്കുമെന്നാണ് എന്റെ വിശ്വാസം, ജെസിബി ഇന്റര്‍നാഷണല്‍ കോ, ജെസിബി കോ ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനും സിഇഒയുമായ ഇചിറോ ഹമാക്കാവ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍