UPDATES

വിപണി/സാമ്പത്തികം

15 മാസത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി മൊത്തം 270 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടലിനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്‌

രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ നെറ്റ്വര്‍ക്ക് വിപുലീകരണത്തിനായി അടുത്ത 15 മാസത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തും.
ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി മൊത്തം 270 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടലിനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അക്ഷയ മൂന്ദ്ര പറയുന്നു.വരുന്ന 15 മാസത്തില്‍ 200 ബില്യണ്‍ രൂപയുടെ ചെലവിടല്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ 70 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടല്‍ മാത്രമാണ് കമ്പനി നടത്തിയിട്ടുള്ളത്. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയയുടെയും പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചില ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന ശേഷിയെ മൂലധന ചെലവിടലിനുള്ള മാര്‍ഗ നിര്‍ദേശത്തിന്റെ കണക്കില്‍ വകയിരുത്തിയിട്ടില്ല. 6200 കോടി രൂപയുടെ മൂല്യം ഇതിനുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത് 5004.6 കോടി രൂപയുടെ സംയോജിത നഷ്ടമാണ്. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനം ഓഗസ്റ്റില്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ പാദഫലമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍