UPDATES

വിപണി/സാമ്പത്തികം

റെയില്‍വേയുടെ 1.95 ലക്ഷം ടവലുകള്‍ 81,736 പുതപ്പുകള്‍, 5,038 തലയണകള്‍ അടിച്ചുമാറ്റി; നഷ്ടം 4000 കോടി!

2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്

ട്രെയ്ന്‍ യാത്രക്കിടെ യാത്രക്കാര്‍ കമ്പിളിയും, പുതപ്പും, തലയണ ഉറയും, ടവ്വലുകളുമുള്‍പ്പടെ അടിച്ചുമാറ്റിയ ഇനത്തില്‍ മാത്രം റെയില്‍വേയുടെ നഷ്ടം 4000 കോടി രൂപ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം, 1.95 ലക്ഷം ടവലുകളും, 81,736 പുതപ്പുകളും, 55,573 തലയിണ ഉറകളും, 5,038 തലയണകളും 7,043 കമ്പിളികളുമാണ് ട്രെയ്‌നുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 79,350 ടവലുകള്‍ 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയണ ഉറകള്‍, 2,150 തലയണകള്‍, 2,065 പുതപ്പുകള്‍ എന്നിവ് മോഷണം പോയി. ഈ ആറുമാസത്തിനിടെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ മോഷ്ടിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തേജസ് എക്‌സ്പ്രസിലെ ശൗചാലയങ്ങളില്‍ നിന്ന് ജാഗ്വര്‍ ബ്രാന്‍ഡിലുള്ള ബാത്ത്‌റൂം ഫിറ്റിങുകളും ഹെഡ് ഫോണുകളും മോഷ്ടികപ്പെട്ടിരുന്നു. കൂടാതെ എല്‍ ഇ ഡി സ്‌ക്രീനുകള്‍ കേടുവരുത്തുയും ചെയ്തുവെന്ന് സെന്‍ട്രല്‍ റെയിവേ അധികൃതര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍