UPDATES

വിപണി/സാമ്പത്തികം

പേടിഎമ്മിലൂടെ ബുക്ക് ചെയ്ത് സിനിമാ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ കിട്ടും

ക്യാന്‍സലേഷന്‍ ചാര്‍ജായി ഒന്‍പത് രൂപ ഈടാക്കി ബാക്കി തുക അക്കൗണ്ടിലേക്ക് റീഫണ്ട് ആവും

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നവര്‍ ധാരാളം ഉണ്ടെങ്കിലും ഇപ്പോഴും നേരിട്ട് ടിക്കറ്റ് എടുക്കാനാണ് പലര്‍ക്കും താല്‍പര്യം. കാരണം ടിക്കറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യുമ്പോള്‍ പിന്നീട് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരിച്ചുകിട്ടാറില്ല. എന്നാല്‍ ഇനി മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിലുടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സലാക്കിയാല്‍ പണം തിരികെ ലഭിക്കും. ക്യാന്‍സലേഷന്‍ ചാര്‍ജായി ഒന്‍പത് രൂപ ഈടാക്കി ബാക്കി തുക അക്കൗണ്ടിലേക്ക് റീഫണ്ട് ആവും.

ടിക്കറ്റ് എടുത്ത സിനിമ തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ക്യാന്‍സല്‍ ചെയ്താല്‍ മാത്രമാണ് തുക തിരികെ ലഭിക്കുക. പേടിഎമ്മിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം വന്നിട്ടുളളത്. ആപ്ലിക്കേഷനിലും ഈ സൗകര്യം അധികം വൈകാതെ എത്തും. പേടിഎം തങ്ങളുടെ ഓണ്‍ലൈന്‍ പേമെന്റ്, മൊബൈല്‍ വാലറ്റ് ബിസിനസുകളിലെ തുടര്‍ച്ചയായ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സിനിമ, ട്രാവല്‍ ടിക്കറ്റിംഗ് വിഭാഗത്തിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ പേടിഎമ്മും ബിഗ്ബാസ്‌ക്കറ്റും ഒരുമിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ഫിനാന്‍ഷ്യന്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ചര്‍ച്ചകളും കമ്പനി നടത്തിയതായാണ് വിവരം. എന്നാല്‍ ഈ ചര്‍ച്ചകള്‍ സംബന്ധിച്ച് കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍