UPDATES

വിപണി/സാമ്പത്തികം

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്കുമെതിരെ കടുത്ത നിയന്ത്രണം വരുന്നു

ഈ ഓര്‍ഡിനന്‍സ് നിക്ഷേപകര്‍ക്ക് വിപണിയില്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുകയും ചെയ്യും.

രാജ്യത്തെ നിക്ഷേപ തട്ടിപ്പുകള്‍ക്കും അനധികൃത ചിട്ടി നടത്തിപ്പുകള്‍ക്കും തടയിടാനുള്ള കേന്ദ്ര -അനിയന്ത്രിത (അണ്‍ റഗുലേറ്റഡ്) നിക്ഷേപപദ്ധതി നിരോധന ഓര്‍ഡിനന്‍സ് 2019ല്‍ കടുത്ത നിയന്ത്രണമാണുവരുന്നത്.അനിയന്ത്രിത നിക്ഷേപപദ്ധതികള്‍ നടത്തുക, അംഗീകൃത നിക്ഷേപ പദ്ധതികളില്‍ തട്ടിപ്പ് നടത്തുക, അനിയന്ത്രിത നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രേരണകള്‍ ചെലുത്തുക എന്നിങ്ങനെ മൂന്നുതരത്തിലുള്ള കുറ്റങ്ങളെക്കുറിച്ച് ഓര്‍ഡിന്‍സില്‍ പറയുന്നത്.ഇതിലൂടെ നിക്ഷേപകര്‍ക്ക് വിപണിയില്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുകയും ചെയ്യും.

സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും പ്രതിമാസം ചെറിയ തുകകള്‍ സ്വീകരിച്ചു നടത്തിപ്പോരുന്ന സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്കും ഓര്‍ഡിനന്‍സിലൂടെ കടുത്ത നിയന്ത്രണമാണ്ടാക്കും. പദ്ധതികളില്‍ പണം അടയ്ക്കുന്നവര്‍ക്ക് കൃത്യം 365 ദിവസം ആകുമ്പോള്‍ അടച്ച തുകയ്ക്കു തുല്യമായ സ്വര്‍ണം കൈമാറണമെന്ന് ഓര്‍ഡിനന്‍സ് പറയുന്നു. സ്വര്‍ണനിക്ഷേപ പദ്ധതികള്‍ ഇനിമുതല്‍ വില്‍പ്പനയ്ക്കുമുമ്പുള്ള മുന്‍കൂര്‍ പണം സ്വീകരിക്കലായി മാത്രമേ കണക്കാക്കാവൂ എന്നാണ് ഇതിന്റെ വ്യവസ്ഥ.

ഓര്‍ഡിനന്‍സിലെ നിബന്ധനകള്‍ക്കു വിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചിട്ടികള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷംവരെ തടവുശിക്ഷയോ രണ്ടുലക്ഷം രൂപ മുതല്‍ 50 കോടി രൂപവരെ പിഴയോ ലഭിക്കും. അനധികൃത ചിട്ടി, നിക്ഷേപ പദ്ധതികളിലൂടെ പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തുന്നവരുടെ വസ്തുവകയും ആസ്തിയും പിടിച്ചെടുക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍