UPDATES

വിപണി/സാമ്പത്തികം

ഒരു ബ്രാഞ്ചില്‍ മാത്രം പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്ടെത്തിയത് 75 ലക്ഷം കോടി രൂപയുടെ അനധികൃത ഇടപാടുകള്‍

ഇന്ന് രാവിലെ മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ 4.1 ശതമാനം നഷ്ടത്തിലാണ് വിറ്റുകൊണ്ടിരിക്കുന്നത്

ദേശസാല്‍കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ മാത്രം 75 ലക്ഷം കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായി അറിയിച്ചു. ചില അക്കൗണ്ട് ഉടമകളുടെ അനുവാദത്തോടെ തന്നെയാണ് ഇത്തരത്തില്‍ അനധികൃത ഇടപാടുകള്‍ നടന്നതെന്നും ബാങ്ക് അധികൃതര്‍ ഇന്ന് വ്യക്തമാക്കി. ഈ പണമെല്ലാം വിദേശത്തു നിന്നാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.

ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും ബാങ്ക് പറയുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. അതേസമയം മുഴുവന്‍ ആസ്തിയുടെയും കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് ഇത്. തട്ടിപ്പ് കാണിച്ച ഇടപാടുകാരുടെ പേര് വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ ഇടപാടിന്റെ വിവരങ്ങള്‍ തങ്ങള്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും ഈ ഇടപാടുകള്‍ മൂലം തങ്ങള്‍ക്ക് എന്തെങ്കിലും ബാധ്യതയുണ്ടാകുമോയെന്ന് പിന്നീട് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബാങ്കിനെ സംബന്ധിച്ച് ഇത്തരം ഇടപാടുകള്‍ സംഭവ്യമാണെന്നും എന്നാല്‍ ഇതു മൂലം എന്തെങ്കിലും ബാങ്കിന് എന്തെങ്കിലും ബാധ്യതയുണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ 4.1 ശതമാനം നഷ്ടത്തിലാണ് വിറ്റുകൊണ്ടിരിക്കുന്നത്.

നേരത്തെയും പിഎന്‍ബിയിലെ അനധികൃത ഇടപാടുകള്‍ വിവാദമായിട്ടുണ്ട്. ശതകോടീശ്വരനായ സ്വര്‍ണ വ്യാപാരി നിരവ് മോദിയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതായി ഇന്ത്യന്‍ ഫെഡറല്‍ ഏജന്‍സികള്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. പിഎന്‍ബിയില്‍ നിന്നും മോദിയും കൂട്ടരും ചേര്‍ന്ന് 2822 ദശലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സംഭവവുമായി ബന്ധപ്പെട്ടതാണോ ഇപ്പോള്‍ പുറത്തു വന്ന തട്ടിപ്പെന്നത് വ്യക്തമായിട്ടില്ല.

അതേസമയം ഈ സംഭവം ഒറ്റപ്പെട്ടതാണെന്ന് ബാങ്കിംഗ് സെക്രട്ടറി രാജിവ് കുമാര്‍ പറയുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പത്ത് ബാങ്ക് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സിബിഐ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍