UPDATES

വിപണി/സാമ്പത്തികം

ഫോഡ് മോട്ടോഴ്‌സിന്റെ അമേരിക്കന്‍ വിഭാഗം പ്രസിഡന്റായി മലയാളിയായ രാജ് നായര്‍

ഫോര്‍ഡിന്റെ നോര്‍ത്ത് അമേരിക്കയിലെ വിഭാഗങ്ങളാണ് രാജിന്റെ ഉത്തരവാദിത്വത്തിലുള്ളത്

ഫോഡ് മോട്ടോഴ്‌സിന്റെ അമേരിക്കന്‍ വിഭാഗം പ്രസിഡന്റായി മലയാളിയായ രാജ് നായര്‍ നിയമിതനായി. 15000 കോടി ഡോളറിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായ ഫോഡ് മോട്ടോഴിസിന്റെ അമേരിക്കന്‍ വിഭാഗത്തിന്റെ ആസ്ഥാനം മിഷിഗണാണ്. കമ്പനിയുടെ നേതൃത്വത്ത നിരയില്‍ കാര്യമായ അഴിച്ചു പണികള്‍ നടത്തിയിരിക്കുന്നത്. ഫോഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്‌നോളജി ഓഫിസറുമായിരുന്നും രാജ് നായര്‍.

1987-ല്‍ ബോഡി ആന്റ് അസംബ്ലി വിഭാഗത്തില്‍ എന്‍ജിനീയറായി ഫോഡ് കമ്പനിയില്‍ ചേര്‍ന്ന രാജ് നായര്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫോഡ് കാര്‍ നിര്‍മ്മാണം ആരംഭിക്കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ ഫോര്‍ഡിന്റെ വിവിധ ഡിവിഷനുകളിലായി രണ്ടു ലക്ഷത്തിലേറെപ്പേര്‍ ജോലി ചെയ്യുന്നു. ഇനി അവരുടെ ചുമതല രാജ് നായരിലാണ്.

52-കാരനായ രാജ് ജൂണ്‍ ഒന്നുമുതല്‍ ചുമതല ഏല്‍ക്കും. ഫോര്‍ഡിന്റെ നോര്‍ത്ത് അമേരിക്കയിലെ വിഭാഗങ്ങളാണ് രാജിന്റെ ഉത്തരവാദിത്വത്തിലുള്ളത്. ജോ ഹിന്റിച്ചസായിരുന്നു മുമ്പ് ഈ സ്ഥാനത്ത്.

കോഴിക്കോട് ചാലപ്പുറം സ്വദേശി പരേതനായ ഡോ. ശങ്കര്‍ നായര്‍(ഡീന്‍ ഓഫ് സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി), പരേതയായ പ്രഫ. സുഭദ്ര നായര്‍(സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി) എന്നിവരുടെ പുത്രനാണ് രാജ് നായര്‍. ഭാര്യ വെന്‍ഡി, മക്കള്‍: സമാന്ത, ജസീക്ക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍